കോട്ടയം: നഗരസഭയിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ വൻ പ്രതിഷേധം. നഗരസഭയുടെ ഗേറ്റ് ചാടിക്കടന്ന് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ ഉന്തും, തള്ളുമുണ്ടായി. കോട്ടയം നഗരസഭയുടെ പെൻഷൻ ഫണ്ട് തിരിമറി നടത്തി ജീവനക്കാരൻ 3 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഡിവൈഎഫ്ഐ ഉയർത്തിയത്. കോട്ടയം ഗാന്ധി സ്വകയറിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകർ കോട്ടയം നഗരസഭയ്ക്കുള്ളിലേക്ക് ഗേറ്റ് ചാടി കടക്കാൻ ശ്രമിച്ചതോടെയാണ് പോലീസ് തടഞ്ഞത്. ഗേറ്റ് മറികടന്ന രണ്ട് പ്രവർത്തകർ പോലീസ് തടഞ്ഞതോടെ നേരിയ ഉന്തും തള്ളും ഉണ്ടായി.
ഈ സമയം ഇടത് കൗൺസിലർമാർ നഗരസഭ ഓഫീസിന് മുന്നിലും പ്രതിഷേധ സമരം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രവർത്തകരെ പോലീസ് പിന്നീട് ഓഫീസ് പരിസരത്ത് നിന്നും നീക്കുകയായിരുന്നു. പ്രതിഷേധ സമരത്തിൻ്റെ ഉദ്ഘാടനം ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറി ബി. സുരേഷ് കുമാർ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ബി. മഹേഷ് ചന്ദ്രൻ, സിപിഎം പാർട്ടി ഏരിയ സെക്രട്ടറി ബി. ശശികുമാർ, ഡിവൈഎസ്ഐ ബ്ലോക്ക് സെക്രട്ടറി അജിൻ കുരുവിള ബാബു, പ്രസിഡൻ്റ് അതുൽ ജോൺ ജേക്കബ്, ജില്ലാ കമ്മിറ്റിയംഗം പ്രദീപ്, രാഹുൽ, നഗരസഭാ പ്രതിപക്ഷ നേതാവ് ഷീജ അനിൽ, മുൻ നഗരസഭ ചെയർമാൻ പി.ജെ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.