കോട്ടയം : നാഗമ്പടം ബസ് സ്റ്റാൻറ് കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധരുടെയും ലഹരി മാഫിയായു ടെയും ശല്യം രൂക്ഷമാവുന്നതിൽ പ്രതിഷേധിച്ച് ബി എം എസ് നേതൃത്വത്തിൽ മാർച്ച് നടത്തി. സാമൂഹിക വിരുദ്ധ ശല്യത്തിനെതിരെ പോലീസ് അധികാരികളുടെ അടിയ ന്തര നടപടികൾ ആവശ്യപ്പെട്ടാണ് ഭാരതീയ മസ്‌ദൂർ സംഘം കോട്ടയം മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ബി എം എസ് കോട്ടയം ജില്ലാ അദ്ധ്യക്ഷൻ എസ്.വിനയകുമാർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.
ബി എം എസ് സംസ്ഥാന സമിതിയംഗം വി.എസ്. പ്രസാദ് മുഖ്യപ്രഭാക്ഷണം നടത്തി. ജില്ലാഭരണാധികാ രികളും പോലീസ് അധികാരികളും സത്വര ശ്രദ്ധ പതിപ്പിച്ച് നാഗമ്പടത്തും പരിസരത്തും ബഹുജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പുവരുത്തിയില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളിലേക്ക് പോകാൻ ബി എം എസ് നിർബന്ധിതരാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർ ത്തു. ബി എം എസ് മേഖല സെക്രട്ടറി എ.പി.കൊച്ചുമോൻ, മുനിസിപ്പൽ സെക്രട്ടറി സൈജു ജോസഫ്, വർഗ്ഗീസ് ജോൺ,ഷീബ മനോജ്, ദീപക് എസ്., ദിലീപ് ഷാജി, കൃഷ്ണൻകുട്ടി, അഭിജിത്ത് എ.എസ്. തുടങ്ങിയവരും ജേട്ടാ, ഹെഡ്‌ലോഡ്, വഴിയോരം എന്നീ യൂണിയനിലെ തൊഴിലാളികളും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.