കോട്ടയം: രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ വീട്ടിലെത്തിക്കാൻ ഒറ്റ കോളിൽ പൊലീസ് വാഹനം എത്തുമോ. സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്ന സന്ദേശമാണ് ഇത്. സ്ത്രീകൾക്ക് എതിരായ കുറ്റ കൃത്യം തടയാൻ എന്ന പേരിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്. എന്നാൽ, ഇത് വ്യാജമാണ് എന്ന് കോട്ടയം ജില്ലാ പൊലീസ് സ്ഥിരീകരിക്കുന്നു. ഈ സന്ദേശത്തിൽ പറയുന്ന ഫോൺ നമ്പരുകളിൽ ജാഗ്രത ന്യൂസ് ലൈവ് സംഘം ബന്ധപ്പെട്ടപ്പോൾ കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാൻ സാധിച്ചിട്ടില്ല. 100 പൊലീസിന്റെ കൺട്രോൾ റൂം ആയി പ്രവർത്തിച്ചിരുന്ന നമ്പരായിരുന്നു. എന്നാൽ, ഈ നമ്പർ ഇപ്പോൾ 112 എന്ന നമ്പരിലേയ്ക്ക് മാറിയിട്ടുണ്ട്. പിന്നെ 1091 എന്ന നമ്പരുണ്ട് എങ്കിലും ഈ വിഷയവുമായി ബന്ധമില്ലെന്ന് ഇവരും പറയുന്നു. ഈ സന്ദേശത്തിൽ പറയുന്ന 7837018555 – എന്ന നമ്പറിൽ ബന്ധപ്പെട്ടാൻ ശ്രമിച്ചപ്പോൾ ഈ നമ്പർ നിലവിലില്ല എന്നാണ് അറിയിക്കുന്നത്. ഇതേ തുടർന്ന് ഗൂഗിളിൽ ഈ നമ്പർ പരിശോധിച്ചപ്പോൾ ലുഥിയാന പൊലീസ് ആരംഭിച്ച ഹെൽപ്പ്ലൈൻ നമ്പറാണ് ഇതെന്നു കണ്ടെത്തിയിട്ടുണ്ട്. 2019 ഡിസംബർ ഒന്നിന് പഞ്ചാബിലെ ലുധിയാനയിൽ ആരംഭിച്ചതാണ് ഈ പദ്ധതി. ഇതിന്റെ ഭാഗമായാണ് ഈ നമ്പർ പ്രവർത്തിച്ചിരുന്നത്. ഇന്ത്യയിൽ മറ്റൊരിടടത്തും ഈ നമ്പർ ഉപയോഗിക്കാനാവില്ലെന്നും ഇതു സംബന്ധിച്ചു പഞ്ചാബിലെ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു.
പ്രചരിക്കുന്ന വ്യാജ സന്ദേശം ഇങ്ങനെ –
വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ കണക്കിലെടുത്ത് രാത്രി 10 മുതൽ രാവിലെ 6 വരെ വീട്ടിലേക്ക് പോകാൻ വണ്ടികാത്ത് ഒറ്റയ്ക്കിരിക്കുന്ന ഏതൊരു സ്ത്രീക്കും പോലീസ് ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാവുന്ന സൗജന്യ യാത്രാപദ്ധതി കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട് (നമ്പർ 1091,100, 7837018555 ) ഒരു വാഹനം ആവശ്യപ്പെടുക. അവർ 24ഃ7 മണിക്കൂറും പ്രവർത്തിക്കും. കൺട്രോൾ റൂം വാഹനമോ അടുത്തുള്ള പിസിആർ വാഹനമോ എസ്എച്ച്ഒ വാഹനമോ അവളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ഇത് സൗജന്യമാണ്. നിങ്ങൾക്ക് അറിയാവുന്ന എല്ലാവരിലേക്കും ഈ സന്ദേശം പ്രചരിപ്പിക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിങ്ങളുടെ ഭാര്യയ്ക്കും പെൺമക്കൾക്കും സഹോദരിമാർക്കും അമ്മമാർക്കും സുഹൃത്തുക്കൾക്കും നിങ്ങൾക്ക് അറിയാവുന്ന എല്ലാ സ്ത്രീകൾക്കും നമ്പർ അയക്കുക. അവരോട് അത് സേവ് ചെയ്യാൻ ആവശ്യപ്പെടുക. എല്ലാ പുരുഷന്മാരും ദയവായി നിങ്ങൾക്കറിയാവുന്ന എല്ലാ സ്ത്രീകളുമായും ഷെയർ ചെയ്യുക.
അടിയന്തിര സാഹചര്യങ്ങളിൽ സ്ത്രീകൾ ബ്ലാങ്ക് മെസേജ് അല്ലെങ്കിൽ മിസ്ഡ് കോൾ. നൽകുക. അങ്ങനെ പോലീസിന് നിങ്ങളുടെ ലൊക്കേഷൻ കണ്ടെത്താനും നിങ്ങളെ സഹായിക്കാനും കഴിയും.
ഇത് ഇന്ത്യ മുഴുവൻ ബാധകമാണ്