കോട്ടയം : ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ആത്മഹത്യാ പ്രതിരോധ ദിനാചാരണം കോട്ടയം ഡി എം ഓ ഡോക്ടർ എൻ പ്രിയ ഉദ്ഘാടനം ചെയ്തു പ്രവർത്തിയിലൂടെ പ്രത്യാശ ഉണർത്തി ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരുകയാണ് ഈ വർഷത്തെ പ്രവർത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ആർ ബിന്ദുകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ അജയ് മോഹൻ ലോഗോ പ്രകാശനം ചെയ്തു.മാനസിക കേന്ദ്രം നോടെൽ ഓഫീസർ ഡോക്ടർ ടോണി തോമസ്,ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗം പികെ ആനന്ദക്കുട്ടൻ, ഡെപ്യൂട്ടി സുപ്രണ്ട് ഡോക്ടർ എം ശാന്തി, മാസ്സ് മീഡിയ. ഓഫീസർ ഡോമി ജെ മോറിസ്, ഡോക്ടർ സരിൻ ഡോമനിക്, ഡോക്ടർ മെരീസ ജോസഫ്, എന്നിവർ പ്രസംഗിച്ചു. ആത്മഹത്യാ പ്രതിരോധ സന്ദേശമുൾക്കൊള്ളുന്ന ഫ്ലാഷ് മോബ്, മൈം ഷോ എന്നിവ ഗവ: സ്കൂൾ ഓഫ് നഴ്സിംഗ് കോട്ടയം, സ്കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ പാലാ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.