കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ പത്ത് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ പത്ത് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന  ആനയിളപ്പ്, പത്താഴപ്പടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും. 

Advertisements

 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ ആനിപ്പടി, ചേന്നാട് ജംഗ്ഷൻ, തടവനാൽ,കെ.എസ്.ആർ.ടി.സി, വാക്കാപറമ്പ്, മുരിക്കോലി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 9 മുതൽ 5 വരെ  ഭാഗീകമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാകത്താനം  സെക്ഷന് കീഴിലുള്ള, പന്ത്രണ്ടാം കുഴി , സി.എസ്. ഐ എന്നീ ഭാഗങ്ങളിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യൂതി മുടങ്ങും.  കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റൈസിംഗ് സൺ, പ്ലാമൂട് ട്രാൻസ്‌ഫോർമരുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി  മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എം.ഒ.സി, എം.ഒ.സി കോളനി, കേന്ദ്രീയ വിദ്യാലയ ,തലപ്പാടി എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ബോട്ട് ജെട്ടി, വാട്ടർ അതോറിറ്റി, സി എ  കോളേജ്, ദമോദരൻ പടി ട്രാൻസ്ഫോമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വൈദ്യുതി മുടങ്ങും.  മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന പള്ളിക്കുന്ന് ട്രാൻസ് ഫോമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 

പൂഞ്ഞാർ  ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മരം മുറിക്കുന്നതിനായി   ലൈൻ അഴിക്കേണ്ടി വരുന്നതിനാൽ  രാവിലെ 7.00 മണി മുതൽ   വൈകിട്ട് 6.00 മണി വരെ ഇടമല, കുരിശുപള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.  മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തകിടി പമ്പ് ഹൗസ്,പുളിക്കപ്പടവ് ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഓന്തുരുട്ടി ,പൊന്നപ്പൻ സിറ്റി, കാട്ടാംകുന്ന് ,കണ്ണൻകുളം, വട്ടമലപ്പടി ,പൂതകുഴി , ഗ്രാമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ ഒൻപത് മുതൽ അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.