കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 27 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വള്ളിക്കാവ്, പെരുന്ന വെസ്റ്റ്, പനച്ചിക്കാവ്, കൂട്ടുമ്മേൽ ചർച്ച്, പെരുമ്പുഴക്കടവ്, പൂവത്താർ, കക്കാട്ട് കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന, ആർ എ ആർ എസ് ആറ്റമംഗലം, നാഷ് ണാംതറ, ബോട്ട് ജെട്ടി , ഹൈസ്കൂൾ , വൈ എം സി എ –1,വൈ എം സി എ –2, ഗവൺമെന്റ് ഹോസ്പിറ്റൽ ,അമ്മംകരി, അപ്സര, എൽ – കോംപ്ലക്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പട്ടാണിചിറ വലിയ കുളം , സി എൻ കെ , മുക്കാടൻ, വെരൂർ, അലുമിനിയം, ഇൻഡസ്, ജെ പി , കോട്ടപ്പുറം, തെങണാ എസ് ബി ഐ ,അഴ കാത്തുപടി എന്നീ ട്രാൻസ് ഫോർമറുകളിൽ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ‘ കാനാട്ടു പാറ, തൂക്കുപാലം, ഡoപിങ്ങ് ഗ്രൗണ്ട്, കാനാട്ടുപാറ ടവ്വർ എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാങ്ങാനം ടെമ്പിൾ, പാലക്കലോടിപ്പടി ,കീചാൽ, കീഴാറ്റുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മല്ലികശേരി,ഈവ, ഗ്ലെന്‍ റോക്ക്, കോക്കാട്, അമ്പലവയൽ, വിളക്കുമാടം ഗ്രൗണ്ട് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.