കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ ഏഴ് ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ ഏഴ് ശനിയാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊന്നപ്പൻസിറ്റി, ഓന്തുരുട്ടി, കാട്ടാംകുന്നു, പാറമട, നെന്മല, ചെന്നമ്പള്ളി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5  വരെ വൈദ്യുതി മുടങ്ങും. വാകത്താനം  kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കുഴിമറ്റം, പന്നി ക്കോട്ടുപാലം, പാണുകുന്ന്, കാടമുറി ,  എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യൂതി മുടങ്ങും.  കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പ്ലാമൂട്,  ചകിരി എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി  മുടങ്ങും. ചങ്ങനാശ്ശേരി ഇലക്‌ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വേട്ടടി സ്കൂൾ , വേട്ടടി ടവർ, വേട്ടടി അമ്പലം, പോത്തോട്, മുതലവാൽച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 10 മുതൽ 12 മണി വരെയും കൂട്ടുമ്മേൽ ചർച്ച്, ഏലങ്കുന്നു ചർച്ച്, അമ്പാടി, എച്ച് ടി  കൊണ്ടൂർ, മനയ്ക്കച്ചിറ, സോ മിൽ, ആനന്ദപുരം, എലൈറ്റ് ഫാം, തമിഴ് മൺട്രം , ആവണി, സുരഭി, കളരിയ്ക്കൽ ടവർ, സിൽവി ഐസ് പ്ലാൻ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെയും വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൈക ഹോസ്പിറ്റൽ താഷ്കന്റ്, ഞണ്ടുപാറ, കാരക്കുളം, കാപ്പുകയം, മല്ലികശ്ശേരി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നെടുംപൊയിക, വട്ടക്കുന്ന്, മാത്തൂർപടി,തോട്ടക്കാട് ഹോസ്പിറ്റൽ, പൊങ്ങൻപാറ ട്രാൻസ്ഫോർമറുകളിൽ 9 :30 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നയ്ക്കൽ ചുങ്കം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.  പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉദിക്കാമല, പ്ലാച്ചുവട്, ചന്ദനത്തിൽകടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നുംപുറം , ഹരികണ്ഠമംഗലം  1 & 2 എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.  തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മടുക്കംമൂട്, ഇടിമണ്ണിക്കൽ,വെരൂർ, അലൂമിനിയം,ഇൻഡസ്,മഞ്ചേരിക്കളം , മണ്ണാത്തിപ്പാറ    താരാപ്പടി, പാത്തിക്കൽ മുക്ക് , സാംസ്കാരിക നിലയം ,എന്നീ ട്രാൻസ് ഫോർമറുകളിൽ  10 മുതൽ ഒരു വരെ  വൈദ്യുതി മുടങ്ങും

Advertisements

ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി സന്ദേശം പൊതുസമൂഹത്തിൽ വൻ സ്വീകാര്യത


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുമരകം  : മാനവ ജനതയുടെ നവോത്ഥാനത്തിന് വെള്ളിവെളിച്ചം നൽകിയ യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവൻ 1903 ൽ കുമരകം ഗ്രാമം സന്ദർശിച്ചതിൻ്റെ സ്മരണയ്ക്കായ് നൂറ്റാണ്ടിലധികമായ് കുമരകം കോട്ടത്തോട്ടിൽ സംഘടിപ്പിച്ചു വരുന്ന കുമരകം മത്സര വള്ളംകളി ഇത്തവണ പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണനാളിൽ നടത്തുന്നതിന്റെ സന്ദേശത്തിന് സമൂഹത്തിൽ വൻ സ്വീകാര്യത.

സന്ദേശപ്രചരണത്തിന്റെ മൂന്നാം ദിവസമായ ഇന്ന്  ക്ലബ്ബിൻ്റെ മുൻ പ്രസിഡൻ്റും ജനറൽ സെക്രട്ടറിവുമായ

പി. എസ് രഘു, പ്രചരണ സന്ദേശ രേഖ സ്വകാര്യ സർവ്വീസ് ബോട്ട് ഉടമ ഐസക് വശം ഏൽപ്പിച്ച് തുടക്കം കുറിച്ചു.

ശ്രീകുമാരമംഗലം ഹൈസ്കൂൾ  മുൻ ഹെഡ്മാസ്റ്റർ 

രഘുദാസ് സാർ  തുടങ്ങി സമൂഹത്തിലെ പ്രമുഖർ ക്ലബ്ബ് പ്രവർത്തകരെ ആവേശപൂർവ്വം സ്വീകരിച്ചു.

സെപ്റ്റംബർ 7 , 8  തീയതികളിൽ വള്ളംകളികളുടെ പ്രചാരണം  നാടിൻ്റെ വിവിധ പ്രദേശങ്ങളിലെ ഭവനങ്ങളിൽ ക്ലബ്ബ് പ്രവർത്തകർ എത്തിക്കുന്നതാണ്.

കുമരകം  മത്സരവള്ളംകളിയുടെ രജിസ്ട്രേഷൻ സെപ്റ്റംബർ 10ന് അവസാനിക്കുമെന്ന്  ക്ലബ്ബ് പ്രസിഡണ്ട് വിഎസ് സുഗേഷ്,

ജനറൽ സെക്രട്ടറി എസ് ഡി പ്രേംജി എന്നിവർ അറിയിച്ചു. 

ഏറ്റുമാനൂരിൽ ബസും കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് പരിക്കേറ്റു എം സി റോഡിൽ പാറോലിക്കൽ കൈതമല പള്ളിക്കു സമീപം വൈകീട്ട് 7 മണിയോടെ യായിരുന്നു അപകടം. കോട്ടയം ഭാഗ ത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സിൽ എതിർദിശയിലെത്തിയ കാർ ഇടിച്ച ശേഷം സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റ സ്കൂട്ടർ യാത്രികനെ തെള്ളകത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് എം സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

ചിങ്ങവനം ശാലേം പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ ശനിയും ഞായറുമായി സമാപിക്കുന്നു 

ചിങ്ങവനം ശാലേം പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ സെപ്റ്റംബർ ഏഴ് ശനിയും , എട്ട് ഞായറുമായി സമാപിക്കും. സെപ്റ്റംബർ ഏഴ് ശനിയാഴ്ച രാവിലെ 8.30 ന് കുര്യാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മീകത്വത്തിൽ വി. അഞ്ചിൻമേൽകുർബാനയും, മദ്ധ്യസ്ഥപ്രാർത്ഥനയും തുടർന്ന്,11 മണിക്ക് ധ്യാനംപ്രസംഗം റവ. ഫാ. മാത്യൂസ് ഈരാളി നടത്തും.  വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും 7 മണിക്ക് റവ. ഫാ. ബിനു മാത്യു പയ്യനാട്ട് വചനസന്ദേശം നൽകും. തുടർന്ന് റാസ, സൂത്താറ, ആശിർവാദവും, സെപ്റ്റംബർ എട്ട് ഞായറാഴ്ച രാവിലെ 8.30 ന് സമുദായ മെത്രാപോലീത്താ കുര്യാക്കോസ് മാർ സേവേറിയോസ് തിരുമേനിയുടെ പ്രധാനകാർമീകത്വത്തിൽ വി. മൂന്നിന്മേൽ കുർബാനയും, നേർച്ച, റാസ, ആശിർവാദം ഇവയോട് കൂടി പെരുന്നാൾ സമാപിക്കും.  പെരുന്നാളിന്റെ എല്ലാ ചടങ്ങുകൾക്കും വികാരി റവ. ഫാ. തോമസ് ജേക്കബ് ആഞ്ഞിലിമൂട്ടിൽ, ട്രസ്റ്റി മാത്യു ജേക്കബ് തോണ്ടുകുഴിയിൽ, സെക്രട്ടറി കൊച്ചുമോൻ മടുക്കമൂട്ടിൽ എന്നിവർ നേതൃത്വം നൽകും.

കോട്ടയം കോടിമത കാർജീൻ റസ്റ്റോറൻ്റിൽ ഗ്രാൻ്റ് സദ്യ ഫെസ്റ്റ് ; കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക ഓഫറുകൾ

കോട്ടയം : കോടിമത കാർജീൻ റസ്റ്റോറൻ്റിൽ ഗ്രാൻ്റ് സദ്യ ഫെസ്റ്റ്.  ഉത്രാടം തിരുവോണം ദിവസങ്ങളിലാണ് കോടിമത കാർജീൻ റസ്റ്റോറൻ്റിൽ ഗ്രാൻ്റ് സദ്യ ഫെസ്റ്റ് നടക്കുക. 25 ഇനം നാടൻ വിഭവങ്ങളാണ് സദ്യയിൽ ഒരുക്കിയിരിക്കുന്നത്.  സെപ്റ്റംബർ 14 ശനിയാഴ്ചയും 15 ഞായറാഴ്ചയുമാണ് ഗ്രാൻ്റ് സദ്യ ഫെസ്റ്റ് നടക്കുക. സെപ്റ്റംബർ 15 ന് പാഴ്സൽ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. ഒരാൾക്ക് കഴിക്കാൻ സാധിക്കുന്ന  ഡൈനിങ്ങ് അറ്റ് കാർജീൻ പാക്ക് 12 മുതൽ 1.30 വരെ ഒന്നാം സ്ളോട്ട് ആയും, രണ്ട് മുതൽ 3.30 വരെ രണ്ടാം സ്ളോട്ട് ആയും  ക്രമീകരിച്ചിട്ടുണ്ട്. 899 രൂപയുടെ പാക്ക് 650 രൂപയുടെ ഓഫർ നിരക്കിലാണ് ലഭിക്കുക.  രണ്ട് പേർക്ക് കഴിക്കാൻ സാധിക്കുന്ന  1799 രൂപയുടെ കാർജീൻ പാഴ്സൽ പാക്ക്  1400 രൂപയ്ക്ക് ഓണം ഓഫറായി ലഭിക്കും. രാവിലെ 10.30 മുതൽ 11 വരെയും , 11.15 മുതൽ 11.45 വരെയുമാണ് പാഴ്സൽ ബുക്ക് ചെയ്യാൻ അവസരം.  ഓണസദ്യ യോടൊപ്പം നിരവധി കലാപരിപാടികളും കാർജീ നിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും സദ്യ ബുക്കിങ്ങിനും : ഫോൺ – 0481 2360080   0481 2360010, മൊബൈൽ – 9061115552   9061115552.

കൊടുങ്ങൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു : മരിച്ചത്  വാഴൂർ എസ് വി ആർ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി

വാഴൂർ : കൊടുങ്ങൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. വാഴൂർ എസ് വി ആർ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി കൊടുങ്ങൂർ കാനംന്താനം ലിറൻ ലിംജി ജോൺ (16)  ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആണ് ലിറനും സുഹൃത്തുക്കളും ദേവീക്ഷേത്രകുളത്തിൽ കുളിക്കുവാനായി ഇറങ്ങിയത്. കുളിക്കുന്നതിനിടെ വിദ്യാർത്ഥിയെ  കാണാതാകുകയായിരുന്നു. വിദ്യാർത്ഥിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വച്ചതോടെയാണ് നാട്ടുകാർ അപകട വിവരം അറിഞ്ഞത്. തുടർന്ന് സ്ഥലത്ത് എത്തിയ അഗ്നി രക്ഷാ സേനാംഗങ്ങൾ വെള്ളത്തിലിറങ്ങി നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. 

Hot Topics

Related Articles