കോട്ടയം മണർകാട് പെരുമാനൂർ കുളത്ത് റോഡരികിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു

കോട്ടയം: മണർകാട് പെരുമാനൂർ കുളത്ത് റോഡരികിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു. ഞായറാഴ്ച രാത്രിയിലാണ് കാർ റോഡരികിൽ കത്തി നശിച്ചത്. കാറിൽ നിന്നും തീ പടരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി.

Advertisements

Hot Topics

Related Articles