എസ് എൻ പുരം : കോത്തല ഗവണ്മെന്റ് വി എച്ച് എസ് എസ്സിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ദിവസ് ആഘോഷിച്ചു. സ്കൂളും പരിസരവും ക്ലാസ്സ്‌മുറികളും ഹിന്ദി സൂചന ബോർഡുകളും പോസ്റ്ററുകളും കൊണ്ട് അലങ്കരിക്കുകയും, ഹിന്ദി അസംബ്ലി സംഘടിപ്പിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ കൃഷ്ണ കുമാർ ബി പരിപാടി ഉത്ഘാടനം ചെയ്തു. കൺവീനറും ഹിന്ദി അധ്യാപികയുമായ അജിത പി ജി യുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. വിജയികൾക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകി.
Advertisements