പ്രതിഭാ സംഗമം വിദ്യാഭ്യാസ അവാർഡിന് ഗവണ്മെന്റ് വി എച്ച് എസ് എസ് കോത്തല സ്‌കൂൾ അർഹരായി

കൂരോപ്പട: പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രതിഭാ സംഗമത്തിൽ പഞ്ചായത്തിലെ മികച്ച ഗവണ്മെന്റ് സ്‌കൂളിനുള്ള പെണ്ണമ്മ കരുണാകരൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫി അഡ്വ ചാണ്ടി ഉമ്മൻ എംഎൽഎ യിൽ നിന്നും ഏറ്റുവാങ്ങുന്ന ഗവണ്മെന്റ് വി എച്ച് എസ് എസ് കോത്തല സ്‌കൂൾ ടീം. 2024-25 വർഷത്തിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയാണ് അവാർഡിന് അർഹത നേടിയത് . എം എൽ എ അഡ്വ. ചാണ്ടി ഉമ്മന്റെ കയ്യിൽ നിന്നും അധ്യാപകനായ എൽജോ റ്റി ആൻഡ്രൂസ്,പി റ്റി എ പ്രസിഡന്റ് ബിജി സായ് മോൻ, വിദ്യാർത്ഥി പ്രതിനിധികളായ ആദിലക്ഷ്മി, ആദിത്യലക്ഷ്മി, ആദിത്യൻ ശ്രീകുമാർ, ഇമ്മാനുവൽ സന്തോഷ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ആദിലക്ഷ്മി കെ എ ആദിത്യലക്ഷ്മി കെ എ എന്നിവർക്ക് വി എ പുരുഷോത്തമൻ നായർ ശതാഭിഷേക സ്മാരക എൻഡോവ്‌മെന്റും ലഭിച്ചു .

Advertisements

Hot Topics

Related Articles