എസ് എൻ പുരം :കോത്തല ഗവണ്മെന്റ് വി എച്ച് എസ് എസ്സിൽ ബഹിരാകാശ യാത്രികനായ ശുഭാൻഷു ശുക്ലയുടെയും സംഘത്തിന്റെയും വിജയകരമായ മടങ്ങിവരവ് ലൈവായി പ്രദർശിപ്പിച്ചു. മലയാള മനോരമ നല്ല പാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുഴുവൻ കുട്ടികൾക്കും കാണാത്തക്ക രീതിയിൽ വലിയ സ്ക്രീനിലാണ് പ്രദർശനം ഒരുക്കിയത്. വിജയ ദൗത്യം കുട്ടികൾ കരാഘോഷത്തോടെയാണ് എതിരേറ്റത്. നല്ല പാഠം കോർഡിനേറ്റർമാരായ എൽജോ റ്റി ആൻഡ്രൂസ്,അജിത പി ജി എന്നിവർ നേതൃത്വം നൽകി.
Advertisements