കോതമംഗലം പള്ളിക്കേസിൻറെ വിധി സ്വാഗതാർഹം: ഓർത്തഡോക്‌സ് സഭ

കോട്ടയം: കോതമംഗലം പള്ളിക്കേസിനു ഒരു അവസാനം വേണമെന്നും, സുപ്രീം കോടതി വിധി നടപ്പാക്കാൻ സ്വീകരിക്കുന്ന നടപടികളെ സംബന്ധിച്ച് മൂന്ന് ആഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കുവാനും ഹൈക്കോടതി കേരള സർക്കാരിനു നിർദ്ദേശം നൽകിയത് സ്വാഗതാർഹമാണെന്ന് മലങ്കര ഓർത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത. വിധി നടപ്പിലാക്കുന്നതിലൂടെ ആരേയും പുറത്താക്കുവാൻ സഭ ആഗ്രഹിക്കുന്നില്ല.

Advertisements

കോടതിയുടെ നിർദ്ദേശങ്ങളെ സർവ്വാത്മനാ സ്വീകരിച്ച് എല്ലാ വിശ്വാസികളും ഒരു ആരാധനാ സമൂഹമായി ഒരുമിച്ച് നിലകൊണ്ട് ഇടവകയുടെ പ്രവർത്തനങ്ങൾ ഭരണാഘടനാസൃതമായി മുമ്പോട്ടു കൊണ്ടുപോകുവാൻ തയ്യാറാകണം. ഒരു വിഭാഗത്തെ പുറത്താക്കി ദേവാലയം പിടിച്ചെടുക്കുന്നു എന്നത് ദുഷ്പ്രചരണം മാത്രമാണ്. വിധി നടപ്പിലാക്കുവാൻ കേരള സർക്കാർ സർവ്വാത്മനാ പിന്തുണ നൽകുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles