എറണാകുളം: കോതമംഗലത്ത് രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ആറ് വയസുകാരി മുസ്കാന്റെ മൃതസംസ്കാരം പൂർത്തിയായി. കോതമംഗലം കമ്പനിപ്പടി നെല്ലിമുറ്റം ജുമാ മസ്ജിദിലായിരുന്നു സംസ്കാര ചടങ്ങുകൾ. താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കുഞ്ഞിന്റെ മൃതദേഹം അച്ഛൻ അജാസ് ഖാൻ ഏറ്റുവാങ്ങിയിരുന്നു.
Advertisements
തുടർ നടപടികൾ പൂർത്തിയാക്കിയതിന് ശേഷം സംസ്കാരം നടത്തി. നാടും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു. രണ്ട് ദിവസം മുമ്പാണ് രണ്ടാനമ്മ അനീഷ ആറുവയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലുമുണ്ടോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.