കോതനല്ലൂരിൽ കഞ്ചാവ് മാഫിയയുടെ ആക്രമം ; ദൃശ്യങ്ങൾ പകർത്തിയ വ്യാപാരിയെ കടയിൽ കയറി ആക്രമിച്ചു ; പ്രതിഷേധവുമായി പ്രദേശ വാസികൾ

കോട്ടയം ; കോതനല്ലൂര്‍ ചാമക്കാലായില്‍ കഞ്ചാവ് ലഹരിയില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ഞായറാഴ്ച വൈകിട്ട് അക്രമിസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ വ്യാപാരിയെ സംഘാംഗങ്ങള്‍ മര്‍ദ്ധിച്ചു.

Advertisements

ജംഗ്ഷനില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന പ്രതിഷ് അന്നാടിക്കലിനാണ് മര്‍ദ്ദനമേറ്റത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട സംഘം കടയില്‍ കയറി പ്രതീഷിനെ അക്രമിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ പ്രതീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി സംഘത്തില്‍ പെട്ട അഭിജിത് എന്നയാളെ നാട്ടുകാര്‍ പിടികൂടി ഏറ്റുമാനൂര്‍ പോലീസില്‍ ഏല്‍പ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രദേശത്ത് കഞ്ചാവ് സംഘത്തിന്റെ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏറ്റുമാനൂര്‍ , കടുത്തുരുത്തി പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.

Hot Topics

Related Articles