കഞ്ചാവ് സംഘത്തിന്റെ ഏറ്റുമുട്ടൽ ക്യാമറയിൽ പകർത്തി ; ഏറ്റുമാനൂർ കോതനല്ലൂരിലെ കഞ്ചാവ് മാഫിയ സംഘം വ്യാപാരിയെ ആക്രമിച്ചു; അഞ്ച് പ്രതികൾ പിടിയിൽ

ഏറ്റുമാനൂർ : ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷം വീഡിയോയിൽ പകർത്തിയ വ്യാപാരിയെ കോതനല്ലൂരിൽ കഞ്ചാവ് മാഫിയ സംഘം ആക്രമിച്ച സംഭവത്തിൽ അഞ്ച് പ്രതികൾ പിടിയിൽ. കാണക്കാരി ചാത്തമല മാങ്കുഴിക്കൽ രഞ്ജിത്ത് മോൻ (25) , അതിരമ്പുഴ കോട്ടമുറി കൊച്ചു പുരയ്ക്കൽ ആൽബിൻ കെ. ബോബൻ (22 ) , അതിരമ്പുഴ കോട്ടമുറി ചെറിയ പള്ളിക്കുന്നേൽ ബിബിൻ ബാബു (25), അതിരമ്പുഴ പടിഞ്ഞാറ്റ് മറ്റം നാൽപ്പാത്തിമല കരോട്ട് കാലാങ്കൽ വിഷ്ണു പ്രസാദ് (21), കാണക്കാരി തൂമ്പക്കര കണിയാംപറമ്പിൽ സുജേഷ് സുരേന്ദ്രൻ (24) എന്നിവരെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ രാജേഷ് കുമാറിന്റെയും എസ്.ഐ ടി.എസ് റെനീഷിന്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

Advertisements

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കോതനല്ലൂര്‍ ചാമക്കാലായില്‍ കഞ്ചാവ് ലഹരിയില്‍ സാമൂഹ്യവിരുദ്ധ സംഘങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. ഈ ഏറ്റുമുട്ടൽ മൊബൈൽ ക്യാമറയിൽ പകർത്തിയ വ്യാപാരിയെ അക്രമി സംഘം കടന്നാക്രമിക്കുകയായിരുന്നു. ജംഗ്ഷനില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന പ്രതിഷ് അന്നാടിക്കലിനാണ് മര്‍ദ്ദനമേറ്റത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട സംഘം കടയില്‍ കയറി പ്രതീഷിനെ അക്രമിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തലയ്ക്ക് പരിക്കേറ്റ പ്രതീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി സംഘത്തെപ്പറ്റി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് അക്രമി സംഘത്തിലെ അഞ്ചു പേരെ പിടികൂടിയത്. കോട്ടയം ഡിവൈ.എസ്.പി ജെ സന്തോഷ് കുമാറിന്റെ നിർദേശാനുസരണം ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ രാജേഷ് കുമാർ , എസ്.ഐ ടി.എസ് റെനീഷ് , സിവിൽ പൊലീസ് ഓഫിസർമാരായ സാബു പി.ജെ, ഡെന്നി പി.ജോയി, കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പ്രവീൺ കുമാർ എ.കെ , ജില്ലാ പൊലീസ് മേധാവിയുടെ ഡൻസാഫ് സംഘാംഗങ്ങളായ അനീഷ് വി.കെ , അരുൺ കുമാർ അജയൻ എന്നിവർ ചേർന്ന് പ്രതികളെ പിടികൂടി.

Hot Topics

Related Articles