കോതനല്ലൂരിലെ ബാങ്ക് വായ്പാ തട്ടിപ്പ് : പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധ മാർച്ചും ജനസഭയും നടത്തി 

കടുത്തുരുത്തി : കോതനല്ലൂർ വനിതാ സഹകരണ ബാങ്ക് , കുറുപ്പന്തറ കേരളാ ഗ്രാമീൺ ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് വനിതകളുടെ ഗ്രൂപ്പ് ലോൺ മുഖാന്തരം വനിതകൾ അറിയാതെ കോടികളുടെ ലോൺ തട്ടിപ്പ് നടത്തിയ പ്രതീകളെ സംരക്ഷിക്കുന്ന കടുത്തുരുത്തി പോലീസിനെതിരെ തട്ടിപ്പിനിരയാവർ പ്രധിക്ഷേധ മാർച്ചും ജനസഭയും നടത്തി. 193 വനിതകളെ മാണ് തട്ടിപ്പിന് ഇരയാക്കിയത് പ്രതിഷേധ  മാർച്ച് മനുഷ്യാവകാശ പ്രവർത്തകൻ പി ജെ തോമസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന യോഗം ഫാദർ അഗസ്റ്റിൻ വട്ടോളി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സിദ്ധു ദിവാകരൻ . പ്രവീൺ പി ജെയിംസ് . വിൻസെന്റ് ചിറയിൽ . ഗോപൻ മാഞ്ഞൂർ . കുഞ്ഞുമോൻ പുളിക്കൽ . ഷീല സുകുമാരൻ . ഗീതമ്മ .സി ജെ തങ്കച്ചൻ.അശ്വതി എസ് തുടങ്ങിയവർ സംസാരിച്ചു.

Advertisements

എടുക്കാത്ത വായ്പയ്ക്കു തിരിച്ചടവു നോട്ടിസ് വന്നതിനെതിരെ കൂടുതൽ വനിതകൾ പരാതിയുമായി രംഗത്ത് എത്തി കോതനല്ലൂരിൽ പ്രവർത്തിക്കുന്ന കടുത്തുരുത്തി ബ്ലോക്ക് വനിതാ സഹകരണ സംഘത്തിൽ നിന്നു വായ്പ എടുക്കുകയോ തുക വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് 50 വനിതകൾ സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാർ ഓഫിസിലെത്തി എഴുതി നൽകിയിരുന്നു.. വനിതകളുടെ പരാതിയിൽ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിശദമായ പരിശോധന നടക്കുന്നതായും കൃത്യമായ കണക്കുകൾ ഇതിനു ശേഷമേ ലഭിക്കൂവെന്നും സഹകരണ വകുപ്പ് അധികൃതർ അറിയിച്ചു.

വായ്പക്കുടിശിക നോട്ടിസ് ലഭിച്ചിരിക്കുന്നവർ ഭൂരിഭാഗവും തൊഴിലുറപ്പു തൊഴിലാളികളും കുടുംബശ്രീ  അംഗങ്ങളുമാണ് .വനിതകളുടെ പേരിൽ വ്യാജ രേഖ ചമച്ച്  . കേരള ഗ്രാമീൺ ബാങ്ക് കുറുപ്പന്തറ. കടുത്തുരുത്തി ബ്ലോക്ക് വനിതാ സഹകരണ സംഘം കോതനല്ലൂർ എന്നീ ബാങ്കുകളിൽ നിന്ന് കേരളാ കോൺഗ്രസ് മാണി വിഭാഗം നേതാവും മുൻ ഗ്രാമ പഞ്ചായത്ത ഗവുമായ സൂസൻ ഗർവ്വാസീസ് കോടിക്കണക്കിന് രൂപ തട്ടിയത് പല ലോണുകളുടെയും തിരിച്ചടവ് കാലാവധി മുടങ്ങിയതോടെ ബാങ്കുകളിൽ നിന്ന് തോട്ടീസ് എത്തിയതോടെയാണ് പലരും തട്ടിപ്പിനിര അയ വീവരം പലരും അറിഞ്ഞത്.

പലരെയും ബാങ്കിൽ അക്കൗണ്ട് എടുത്തു കൊടുക്കാം എന്നു പറഞ്ഞു ചിട്ടിക്ക് ജാമ്യം എന്ന മറവിലും ആണ് രേഖകൾ കൈക്കലാക്കി തട്ടിപ്പിന് ഇരയാക്കിയത് ഇതിൽ ബാങ്കിൽ പോകാത്തവരുടെ പേരിൽ പോലും ലോൺ തിരിച്ചടക്കുവാൻ നോട്ടീസ് എത്തി. തൊഴിലുറപ്പ് വനിതാ തൊഴിലാളികളുടെ അക്കൗണ്ടിൽ എത്തിയ പണിക്കൂലി പോലും പലർക്കും കിട്ടാത്ത അവസ്ഥയാണ്. ഇതോടെ തട്ടിപ്പിന് ഇര ആയവർ ജനകീയ സമിതി രൂപീകരിച്ച് പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് പ്രതിയെ സഹായിച്ച നിലപാട് സ്വീകരിച്ചതോടെ യാണ് നിയമ സംരക്ഷണ ജനകീയ സമിതി ഭാരവാഹികൾ ആയ സി ജെ തങ്കച്ചൻ . വിൻസന്റ് ചിറയിൽ . പുളിക്കൽ കുഞ്ഞുമോൻ തട്ടിപ്പിന് ഇരയായ സിന്ധു ദിവാകരൻ . ഷീലാ സുകുമാരൻ . ശോഭന ജയൻ എന്നിവർ ചേർന്ന് ഇ ഡി ക്ക് പരാതി നൽകിയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.