മനസ്സ് നന്നവട്ടെ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കോത്തലയിൽ എൻഎസ്എസ് എൻറോൾമെൻ്റ് ദിനാചരണം

പാമ്പാടി : ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കോത്തലയിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ എൻഎസ്എസ് എൻറോൾമെൻ്റ് ദിനാചരണത്തിൻ്റെ ഉദ്ഘാടനം കൂരോ
പ്പട ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആശ ബിനു നിർവഹിച്ചു.

Advertisements

ലഹരി വിമുക്ത ക്യാമ്പസ് എന്ന ലക്ഷ്യത്തോടെ “ജീവിതമാണ് ലഹരി” എന്ന സന്ദേശം ഉൾകൊള്ളുന്ന ലഹരി വിരുദ്ധ ബാഡ്ജ് ധരിച്ചാണ് ക്യാമ്പസിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ എൻഎസ്എസിൽ അംഗത്വം എടുത്തത്. രണ്ടാം വർഷ വോളണ്ടിയർമാർ നേതൃത്വം വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചായത്ത് അംഗം അനിൽ കൂരോ പ്പട, പ്രിൻസിപ്പൽ റസീന ടീച്ചർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത ടീച്ചർ, എൻഎസ്എസ് ക്ലസ്റ്റർ കോർഡിനേറ്റർ മഞ്ജു ടീച്ചർ , ബിനോയ് സർ, എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ശേഷം ലഹരി വിരുദ്ധ കാമ്പയിൻ്റെ ഭാഗമായി ക്യാമ്പസ്സിൽ മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു.

Hot Topics

Related Articles