കോട്ടയം പാത്താമുട്ടത്ത് ട്യൂഷനു പോയ പതിനെട്ടുകാരനെ കാണാതായി; കാണാതായത് പ്ലസ്ടു വിദ്യാർത്ഥിയെ

കോട്ടയം: കുറിച്ചി പാത്താമുട്ടത്ത് ട്യൂഷൻ ക്ലാസിലേയ്ക്കു പോയ പതിനെട്ടുകാരനെ കാണാതായി. പാത്താമുട്ടം രാമനിലയത്തിൽ കാർത്തികേയ ആർ.നാഥിനെ(18)യാണ് വീട്ടിൽ നിന്നും കാണാതായത്. വൈകിട്ട് ആറു മണിയോടെ ട്യൂഷനു പോകുന്നതിനായാണ് കാർത്തികേയൻ വീട്ടിൽ നിന്നും പോയത്. സാധാരണ ദിവസങ്ങളിൽ വൈകിട്ട് ഏഴരയോടെ തിരികെ എത്തേണ്ടതായിരുന്നു. എന്നാൽ, തിങ്കളാഴ്ച രാത്രി എട്ടു മണിയായിട്ടും കാണാതായതോടെയാണ് ബന്ധുക്കൾ അന്വേഷിച്ച് ഇറങ്ങിയത്.

Advertisements

ട്യൂഷൻ ക്ലാസിലേയ്ക്കു പോകാൻ സ്വകാര്യ ബസിൽ കയറിയ കാർത്തികേയൻ കോട്ടയത്താണ് ഇറങ്ങിയതെന്നു ബസ് ജീവനക്കാർ ബന്ധുക്കളെ അറിയിച്ചു. ഇതേ തുടർന്നു ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ചിങ്ങവനം എൻ.എസ്.എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് കാർത്തികേയൻ.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചിങ്ങവനം പൊലീസിലോ, ബന്ധുക്കളെയോ വിവരം അറിയിക്കുക.
ഫോൺ – 0481 2430587
+91 97446 06293

Hot Topics

Related Articles