കോട്ടയം: ചങ്ങനാശേരി തെങ്ങളയിൽ ഗുഡ്ഷെപ്പേർഡ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ പതിനൊന്നുകാരനെ കാണാതായി. പാത്താമുട്ടം സ്വദേശിയായ വൈഷ്ണവിനെയാണ് കാണാതായത്. ഇന്ന് വൈകിട്ട് നാലു മണിയോടെ സ്കൂളിൽ നിന്നും പുറത്തേയ്ക്കിറങ്ങി ബസിൽ കയറാനെത്തിയതായിരുന്നു കുട്ടി. ഈ സമയം സഹോദരിയും കുട്ടിയ്ക്കൊപ്പമുണ്ടായിരുന്നു. ബസിൽ കയറിയ ശേഷം പുറത്തിറങ്ങിയ കുട്ടി സഹോദരിയോട് ക്ലാസ് ഉണ്ടെന്നറിയിച്ച ശേഷം പുറത്തേയ്ക്കു പോകുകയായിരുന്നു. തുടർന്ന് കുട്ടിയെ കാണാതെ വന്നതോടെ ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കാണാനില്ലെന്ന് കണ്ടെത്തിയത്. തുടർന്നു, ബന്ധുക്കൾ ചങ്ങനാശേരി പൊലീസിൽ പരാതി നൽകി. തെങ്ങണ ജംഗ്ഷനിലൂടെ കുട്ടി നടന്നു പോകുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക. – ഫോൺ – __7907124114, 7994817974, 7356896748__