കിളിരൂർ എസ്എൻഡിപി ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും എസ്.എസ്.എൽ.പി, +2 വിഭാഗത്തിൽ ഉന്നത വിജയം നേടിയവർക്കും തുടർച്ചയായി 6-ാം തവണയും എസ്.എസ്.എൽ.സി ക്ക് 100% വിജയം നേടിയ സ്‌കൂളിനും മാനേജ്‌മെന്റ് നൽകുന്ന അവാർഡും വിതരണം ചെയ്തു. മന്ത്രി വി.എൻ വാസവൻ നൽകുന്ന പ്രത്യേക അവാർഡും,
സ്‌കോളർഷിപ്പ് വിജയികൾക്കുള്ള അവാർഡും സഹകരണ – തുറമുഖ – ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ വിതരണം ചെയ്തു.
ശാഖാപ്രസിഡന്റ് എ.കെ മോഹനൻ അടിവാക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദനയോഗത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ലിൻസി പി.എസ് സ്വാഗതവും മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനവും നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ബിന്നു എ.എം തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ സജിമോൻ , ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംങ് കമ്മറ്റി ചെയർമാൻ അജയ് കെ.ആർ, പഞ്ചായത്തംഗം സുമേഷ് കുമാർ കെ.എ, ശാഖാ സെക്രട്ടറി ജയചന്ദ്രൻ ശാഖാ വൈസ് പ്രസിഡന്റ് പി.ജി രാജേന്ദ്ര ബാബു എന്നിവർ ആശംസകളും സ്‌കൂൾ ഹെഡ് മാസ്റ്റർ അനുപത്മനാഭൻകൃതഞ്ജതയും അർപ്പിച്ചു.
കിളിരൂർ എസ്എൻഡിപി ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും എസ്.എസ്.എൽ.സി, +2 വിഭാഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി; മന്ത്രി വി.എൻ വാസവൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

Advertisements