അപകടത്തിൽ പരിക്കേറ്റ് റോഡിൽ വീണ് കിടന്ന യുവാവിന് രക്ഷകരായി എക്‌സൈസ് സംഘം; വൈക്കം എക്‌സൈസ് ഓഫിസിലെ ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിച്ചത് ബൈക്ക് യാത്രക്കാരനായ യുവാവിനെ

വൈക്കം: അപകടത്തിൽ പരിക്കേറ്റ് റോഡിൽ വീണ് കിടന്ന യുവാവിന് രക്ഷകരായി എക്‌സൈസ് സംഘം. വൈക്കം ചെമ്മനാകരി സ്വദേശി എബിൻ റോയിയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ വൈക്കം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ വൈക്കം ചെമ്പ് പഞ്ഞിപ്പാലത്തായിരുന്നു സംഭവം. ഈ പ്രദേശത്ത് എക്‌സൈസ് സംഘം പെട്രോളിംങ് നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ വാഹനവുമായി സ്ഥലത്ത് എത്തിയ എക്‌സൈസ് വൈക്കം റേഞ്ചിലെ പ്രിവന്റീവ് ഓഫിസർ ജി.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇദ്ദേഹത്തെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. താലൂക്ക് ആശുപത്രിയിൽ ഇദ്ദേഹത്തിന് പ്രഥമ ശുശ്രൂഷകൾ നൽകി. തുടർന്ന്, ഇദ്ദേഹത്തെ ഔദ്യോഗിക വാഹനത്തിൽ തന്നെ വീട്ടിൽ എത്തിച്ചു.

Advertisements

Hot Topics

Related Articles