കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനത്ത് 9.100 കിലോ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന കേസിൽ മൂന്നു പ്രതികൾക്ക് ഏഴു വർഷം കഠിന തടവും മുക്കാൽ ലക്ഷം രൂപ പിഴയും. തൃക്കോടിത്താനം പുലിക്കോട്ടുപടി ഭാഗത്തു പാറയിൽ വീട്ടിൽ അജേഷ് എ.എച്ച് (29), തൃക്കോടിത്താനം പുലിക്കോട്ടുപടി ഭാഗത്തു തുണ്ടിയിൽ വീട്ടിൽ ജെബി ജെയിംസ് ( 32), പായിപ്പാട് കാലായിപ്പടി ഭാഗത്തു ചെല്ലുവേലിൽ വീട്ടിൽ ആരോമൽ വിജയൻ (28 ്) എന്നിവരെയാണ് തൊടുപുഴ എൻഡിപിഎസ് കോടതി കോടതി ജഡ്ജി ഹരികുമാർ കെ.എൻ ശിക്ഷിച്ചത്.
2022 ഏപ്രിൽ പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊച്ചുറോഡ് ഭാഗത്ത് വെയിറ്റിംങ് ഷെഡിൽ വച്ചാണ് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് സംഘമാണ് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എ.അജീബിന്റെ നേതൃത്വത്തിൽ എസ്.ഐ രഘുകുമാറും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻഡിപിഎസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബി.രാജേഷ് ഹാജരായി. കാഞ്ഞിരപ്പള്ളിയിൽ നിന്നും 20 കിലോ കഞ്ചാവുമായി പിടികൂടിയ കേസിൽ ജെബി ജെയിംസിനെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. ഈ കേസിൽ ശിക്ഷിച്ചതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു കേസിൽ കൂടി ജബിയ്ക്ക് ശിക്ഷ ലഭിച്ചിരിക്കുന്നത്.