കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 17 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 17 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന സുഭിഷം ,തീക്കോയി പഞ്ചായത്ത് പടി, ആനയിളപ്പ്, ഒന്നാം മൈൽ എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8 ബ30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് വർക്ക് ഉള്ളതിനാൽ 8.30 മുതൽ 5 വരെ മങ്കൊമ്പ് ഗ്രാനൈറ്റ്‌സ്, പഴുക്കാക്കാനം, നെല്ലാപ്പാറ, ഇരുമാപ്ര കോലാനിതോട്ടം, പെരിങ്ങാലി, വാളകം എന്നീ ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Advertisements

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള കാണിക്കമണ്ഡപം, അൽഫോൻസാ, തൊമ്മൻമുക്ക്, ഇല്ലത്തുപടി, വടക്കെക്കര ടെംപിൾ, വള്ളത്തോൾ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00മണി മുതൽ വൈകുന്നേരം 5:00മണി വരെ വൈദ്യുതി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ഉച്ചക്ക് 2:00 മുതൽ 5:30 വരെ പട്ടേട്ട് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നെല്ലിയാനി, കിസാൻ കവല, ഊരാശാലാ, ആർവി ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഉറവ കോളനി , ഉറവ കമ്പനി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും .
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കണിയാപറമ്പിൽ, അധ്യാപക ബാങ്ക്, പുതുപ്പള്ളി പ്ലാസ, ഫെഡറൽ ബാങ്ക്, കീഴാറ്റ് കുന്നു, ടെക്‌നിക്കൽ സ്‌കൂൾ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 11മണി മുതൽ 12 മണി വരെ വൈദ്യുതി മുടങ്ങും.

പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കളപ്പുര കടവ്, മറിയപള്ളി കോട്ടാരം, നാട്ടകം പഞ്ചയത്ത് ഓഫീസ് , പുറംമ്പോക്ക് , കോട്ടാരബലം ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്കങ്ങും.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് എടുക്കുന്നതിനാൽ ആലുക്കൽ തകിടി, ഇടിയാകുന്നു, പാറശ്ശേരി.തെക്കുംതല എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദുതി ഭാഗികമായി മുടങ്ങും.

Hot Topics

Related Articles