കോട്ടയം: അതിരമ്പുഴയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിൽ നിർത്തിയിട്ട കാറിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. കൈപ്പുഴ സ്വദേശികളായ ഹരി, ജയശങ്കർ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ടുപേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 10.45 ന് അതിരമ്പുഴ കവലയിലായിരുന്നു സംഭവം. യൂണിവേഴ്‌സിറ്റി ഭാഗത്തു നിന്നും അതിരമ്പുഴ ഭാഗത്തേയ്ക്ക് എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ബൈക്കിൽ നിന്നും പരിക്കേറ്റ യാത്രക്കാരെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു പേർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
Advertisements






