ബംഗളൂരു: 21കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ ഹാസൻ ജില്ലയിലാണ് സംഭവം. തേജസ് (23) എന്നയാളാണ് പിടിയിലായത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ഇത് പരിഹരിക്കാനെന്ന വ്യാജേന തേജസ്, പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപേയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
Advertisements