മുണ്ടക്കയം : പോക്സോ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി നെല്ലിക്കാമൺ ഭാഗത്ത് മണിമലേത്ത് കാലായിൽ വീട്ടിൽ ശശി (54) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ബൈക്കിലെത്തിയ ഇയാൾ വഴിയില്‍ വെച്ച് കടയിലേക്ക് പോവുകയായിരുന്ന പ്രായപൂർത്തിയാത്ത പെൺകുട്ടിയുടെ കയ്യിൽ പിടിച്ചു നിർത്തി ,പെൺ കുട്ടിയോട് ലൈംഗിക ചുവയോടുകൂടി സംസാരിക്കുകയായിരുന്നു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, എസ്.എച്ച്.ഓ ഷൈൻകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Advertisements