കോട്ടയം പാലായിൽ സ്‌കൂള്‍ വിട്ടുവന്ന കുട്ടിയെ വെള്ളത്തില്‍ വീണ് കാണാതായി: കാണാതായത് ഭരണങ്ങാനം സ്വദേശിനിയെ 

ഭരണങ്ങാനം ചിറ്റാനപ്പാറയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കൈത്തോട്ടില്‍ വീണ് കാണാതായി. ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകള്‍ മരിയയെ ആണ് കാണാതായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പ്രദേശത്ത് വൈകിട്ട് കനത്ത മഴയാണ് ഉണ്ടായത്.  പാലാ  ഫയര്‍ഫോഴ്‌സും പോലീസും ഈരാറ്റുപേട്ടയിലെ സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്തുണ്ട്.ഭരണങ്ങാനം അയ്യമ്പാറ റോഡിൽ കുന്നനാംകുഴിയിലാണ് കുട്ടി അപകടത്തിൽ പെട്ടത്.  ഈ തോട് ഒഴുകിയെത്തുന്നത് മീനച്ചിലാറിലേയ്ക്കാണ്.  ഭരണങ്ങാനം പാലാ റോഡിൽ കുന്നേമുറി പാലത്തിന് സമീപമാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത്.

Advertisements

Hot Topics

Related Articles