കോട്ടയം മെഡിക്കൽ കോളേജിൽ ലോക കാൻസർ ദിന ആചരണം നടത്തി 

കോട്ടയം:  മെഡിക്കൽ കോളേജിലെ ക്യാൻസർ വിഭാഗത്തിന്റെയും ക്ലിനിക്കൽ നേഴ്സിങ് വിദ്യാഭ്യാസ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക ക്യാൻസർ ദിനാചരണം നടത്തി. ഇതിൻറെ ഭാഗമായി നടന്ന സമ്മേളനം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ശ്രീ വർഗീസ് പുന്നൂസ് ഉദ്ഘാടനം ചെയ്തു. കോട്ടയം മെഡിക്കൽ കോളേജിലെ ക്യാൻസർ വിഭാഗം മേധാവി ഡോക്ടർ കെ സുരേഷ് കുമാർ അധ്യക്ഷനായിരുന്നു. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ രതീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.മെഡിക്കൽ കോളേജിലെ വനിതാ ജീവനക്കാർക്ക് മാറിലെ കാൻസറും ഗർഭാശയഗള ക്യാൻസറും മുൻകൂട്ടി കണ്ടെത്തുന്നതിന് “സഖി” എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാൻസർ രോഗനിർണയ പരിപാടി ആരംഭിച്ചു.

Advertisements

 മെഡിക്കൽ കോളേജിലെ ഗൈനക്കോളജി റേഡിയോളജി ഇന്റർവെൻഷൻ റേഡിയോളജി പത്തോളജി സർജറി എന്ന വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ പരിപാടി നടത്തുന്നത്. മെഡിക്കൽ കോളേജിലെ എല്ലാ ജീവനക്കാരെയും കാൻസർ സ്ക്രീനിങ്ങിന് വിധേയമാക്കുക എന്നതാണ് ലക്ഷ്യം. 9 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികളും രണ്ടു ഡോസ് എച്ച് പി വി വാക്സിൻ എടുക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. ഈ പരിപാടി അനുബന്ധിച്ച് നടന്ന ക്യാൻസർ രോഗ ബോധവൽക്കരണ സെമിനാറിൽ ഡോ. സുരേഷ് കുമാർ ഡോ. ഫ്ലവർ ലിട്ട്  ഡോ. പ്രിയ ഡോ.ബിനീത , ഡോ. ബീന കുമാരി ഡോ. സജിത ഡോ. അമലു ഡോ. ലത ഡോ.ദീപ ഡോ. അനു ചിഫ് നഴ്സിംഗ് ഓഫീസർ ശാന്തമ്മ, ജയശ്രീ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.