കുറവിലങ്ങാട് : കുറവിലങ്ങാട് പള്ളിക്കവല ~ ഇലക്കാട് റോഡിൽ മുണ്ടൻവരമ്പു ഭാഗത്തു മാന്തോപ്പൊരുക്കി,
13 അംഗങ്ങൾ 13 വ്യത്യസ്ത ഇനം മാവുകൾ 4 മാസമായി പരിപാലിച്ചു വരുന്നു. ചന്ദ്രകരൺ, നീലൻ, മൈലാപ്പൂ, കൊളമ്പ്, നാം ടോക്, കോടൂർ കോണം, മൂവാണ്ടൻ, കലാപാടി, സിന്ദൂരം, അൽഫോൻസോ, കിളിച്ചുണ്ടൻ, കേസരി, ബംഗനപ്പള്ളി എന്നീ മാവിനങ്ങളാണ് നട്ടുപരിപാലിച്ചു വരുന്നത്. ഗുണമേന്മയുള്ള ബഡ്ഡ് തൈകൾ നഴ്സറികളിൽനിന്നും എത്തിച്ചാണ് വഴിയരികിൽ മാന്തോപ്പ് ഒരുക്കിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാവിയിൽ കുന്നിൻ മുകളിലെ മാന്തോപ്പ് ഒരു തണൽ വിശ്രമകേന്ദ്രം കൂടി ആകുന്ന തരത്തിലാണ് ക്രമീകരണം.കുറവിലങ്ങാട്ടെ ഉയർന്ന മലകളിലൊന്നായ ഇവിടെ നിന്നാൽ സയൻസ് സിറ്റിയുടെ ഡോം അടക്കമുള്ള കെട്ടിടങ്ങളും , 46 കിലോമീറ്ററുകൾക്കപ്പുറെയുള്ള ഇല്ലിക്കൽ കല്ല് മലനിരകളും കാണാം. മാവിനെല്ലാം സംരക്ഷണ കൂടയൊരുക്കി മാവിന്റെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ മാവും ഓരോ അംഗങ്ങൾക്കു പ്രത്യേക സംരക്ഷണചുമതല ഏല്പിച്ചിരിക്കുന്നു. സംരക്ഷണ ചുമതലയുള്ളവരുടെ പേരിന്റെ സൂചകങ്ങളും മാവിൽ എഴുതിയിട്ടുണ്ട്.
ജൂൺ മാസത്തിൽ ഭാരവാഹികളായ ജിജോ വടക്കേടത്തിന്റെയും ഷൈജു പാവുത്തിയേലിന്റെയും നേതൃത്വത്തിലാണ് പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കിയത്. ജോയി കെ.ജെ., വിഷി കെ.വി. എന്നിവരുടെ നേതൃത്വത്തിൽ പരിപാലനവും നടന്നു വരുന്നു. ഈ റോഡിൽ മാവടക്കം മുപ്പതോളം ഫല വൃക്ഷങ്ങൾ ബാപ്പുജി പ്രവർത്തകർ കഴിഞ്ഞ അഞ്ചു വർഷമായി പൂമരം പദ്ധതി എന്നപേരിൽ പരിപാലിച്ചു വരുന്നുണ്ട് കുട്ടികൾക്കും നാട്ടുകാർക്കും സ്വാദൊരുക്കി ഫലവൃക്ഷങ്ങൾ പലതും കായ്ച്ചുതുടങ്ങിയിട്ടുണ്ട്. ഇലഞ്ഞിയും, കണിക്കൊന്നയുമടക്കമുള്ള പൂമരങ്ങൾ പുഷ്പിച്ചു.