പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം : പോക്സോ കേസിൽ കാണക്കാരി സ്വദേശിയായ യുവാവ് അറസ്റ്റിൽ

കോട്ടയം :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കുറുമുള്ളൂർ ആനിത്തോട്ടംകാലായിൽ വീട്ടിൽ തോമസ് മകൻ റോബിൻ (23) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം കാണക്കാരി വെമ്പള്ളി കനാൽ റോഡിൽ വച്ച് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ സ്കൂട്ടറിൽ എത്തി വഴി ചോദിക്കാൻ എന്ന വ്യാജേന പെൺകുട്ടിയുടെ അരികിൽ വണ്ടി നിർത്തുകയും, തുടർന്ന് പെൺകുട്ടിയോട് ലൈംഗിക അതിക്രമം ചെയ്യുകയും ആയിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ. നിർമ്മൽ ബോസിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുമായിരുന്നു. ഇയാളെ കൂടുതൽ ഹാജരാക്കി.

Advertisements

Hot Topics

Related Articles