കോട്ടയം : റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്ക്കരിക്കാത്ത നടപടിയില്ലും, നാളുകളായി തുടരുന്ന ഈ പോസ് സെർവർ തകരാറുകൾ പരിഹരിക്കാത്തതിനെതിരേ പ്രതിഷേധിച്ചു , കേന്ദ്ര ഭക്ഷ്യധാന്യ വിഹിതം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് റേഷൻ വ്യാപാരികൾ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി ഓൾ കേരള റീട്ടെയിൽ റേഷൻ സിലേഴ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ കോട്ടയം താലൂക്ക് സപ്ലൈ ഓഫീസ് പടിക്കൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.. ജില്ലാ പ്രസിഡന്റ് ബാബു ചെറിയാൻ ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് ലിയാക്കത്ത് ഉസ്മാൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ജനറൽ സെക്രട്ടി ജിമ്മി തോമസ് , ജില്ലാ വൈസ് പ്രസിഡന്റ് രാജു. പി കുര്യൻ, താലൂക്ക് ഭാരവാഹികളായ അരവിന്ദ്.പി ആർ , , ബേബി ജോൺ,ഗോപകുമാർ , ക്ലീറ്റസ് എന്നിവർ പ്രസംഗിച്ചു.