കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 25 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
വാകത്താനം സെക്ഷൻ പരിധിയിൽ കാരക്കാട്ടുകുന്ന്, മണികണ്ഠപുരം, ഉണ്ണാമാറ്റം, ഊന്നുകല്ല് തുടങ്ങിയ ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കടപ്പാട്ടൂർ കരയോഗം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഇരവുച്ചിറ, നെടുമറ്റം ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അലക്കു കടവ്, തോണിക്കടവ്, സെന്റ് മാർക്സ് പള്ളി ഭാഗം, എടത്തി പള്ളി ഭാഗം എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഞാറ്റുകാല , മനയ്ക്കച്ചിറ സോമിൽ , കാക്കാംതോട് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന്, കയ്പനാട്ട് പടി ട്രാൻസ്ഫോമറുകളിൽ രാവിലെ 9.30 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.