പ്രതിയെ പരിശോധിക്കുമ്പോൾ പോലീസ് അടുത്തു വേണ്ട : ഡോക്ടർമാരുടെ സമ്മർദ്ദത്തിൽ സർക്കാർ ഇറക്കിയ ഉത്തരവ് ജീവനെടുത്തു; സ്വകാര്യതയും മനുഷ്യാവകാശവും പറഞ്ഞപ്പോൾ പൊലിഞ്ഞത് യുവ ഡോക്ടർ

കൊല്ലം :പ്രതിയെ ഡോക്ടർ പരി ശോധിക്കുമ്പോൾ പോലീസ് അടു ത്തുനിൽക്കരുതെന്ന സർക്കാർ ഉത്തരവ് ഇപ്പോൾ കൊട്ടാരക്കരയിൽ ഒരു ദുരന്തമായി മാറി .ഒരു വനിതാ ഡോക്ടറുടെ ജീവനും പോവുകയും, അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഒരിടത്തു ഉപകാരമാകുന്ന ഉത്തരവ് മറ്റൊരിടത്തു ദുരന്തമായി മാറുകയാണ്.

Advertisements

അറസ്റ്റിലായ വ്യക്തികളെ ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധനയ്ക്കു വിധേ യമാക്കുമ്പോൾ ഒപ്പംവരുന്ന പോ ലീസുദ്യോഗസ്ഥർ ഡോക്ടറും പ്രതിയും തമ്മിലുള്ള സംസാരം കേൾക്കാതെ ദൂരെ മാറിനിൽക്കണമെന്നാണ് ഉത്തരവ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡോക്ടർ-പ്രതി ആശയവിനിമയത്തിന് സ്വകാര്യത ഉറപ്പുവരുത്താനാണ് നടപടി. എന്നാൽ ഇന്ന് കൊട്ടാരക്കരയിൽ യുവ ഡോക്ടർ കുത്തെറ്റ് മരിച്ച സംഭവത്തിൽ പോലീസിന്റെ അനാസ്ഥലേക്കും, സർക്കാർ ഉത്തരവിലേക്കും വിരൽ ചൂണ്ടുന്നു.
പോലീസ് മാറിനിന്ന തക്കത്തിനു കൈവിലങ്ങു പോലും ഇല്ലാതിരുന്ന പ്രതി കത്രിക എടുത്ത് ഡോക്ടറെ ക്രൂരമായി കുത്തുകയായിരുന്നു.ഡോക്ടർ മറക്കുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പോലീസ് കസ്റ്റഡി യിൽ പ്രതിക്ക് മർദനമേറ്റൊ എന്ന് ചോദിച്ചു മനസിലാക്കാൻ പോലീസ് അടുത്തു നിന്നാൽ സാധിക്കില്ല എന്നും കോടതിവിധി നടപ്പാക്കണമെന്നും ഡോ. കെ.പ്രതിഭയുടെ പരാതിയിലായിരുന്നു എങ്ങനെ ഒരു ഉത്തരവ്.പോലീസ് മാറിനിന്നാൽ ചോദിച്ചു മനസ്സിലാക്കാൻ ഇതനുസരിച്ച് ഡോക്ടർക്ക് അവസരമുണ്ട്. പ്രതികളു ടെ മുൻകാല രോഗവിവരങ്ങൾ ചോദിച്ചറിഞ്ഞ് റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യാം.

കസ്റ്റഡി പീഡനങ്ങൾ കണ്ടെത്തുന്നതിന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് കമ്മിഷൻ മുന്നോട്ടുവെച്ച നിർദേശങ്ങളിൽപെട്ടതാ യിരുന്നു പ്രതികളെ പരിശോധിക്കുമ്പോൾ പോലീസ് സാന്നിധ്യം ഒഴിവാക്കണമെന്നത്. താനൂർ സ്വദേശിയും താനാളൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറു മായ ഡോ. കെ. പ്രതിഭ ഇതു നട പ്പാക്കിക്കിട്ടാൻ പലവട്ടം സർക്കാരി നെ സമീപിച്ചു. ഒടുവിലവർ ക്കോടതിയെ സമീപിച്ചു. കോടതി ഡോക്ടറുടെ ആവശ്യം അംഗീകരി ച്ചതോടെയാണ് ഉത്തരവിറക്കാൻ സർക്കാർ നിർബന്ധിതമായത്.

2018-ൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ സേവനം ചെയ്യവേ പ്രതികളുടെ വൈദ്യപരിശോധന ചട്ടപ്രകാരം നടത്തിയതിന് പോലീസ് തന്നോട് പ്രതികാരം കാട്ടിയെന്ന് ഡോ. പ്ര തിഭ വെളിപ്പെടുത്തിയിരുന്നു. പരി ശോധനയിൽ കണ്ടെത്തിയ പരി ക്കുകളും രോഗവിവരങ്ങളും വിശദ മാക്കി കോടതിക്ക് നൽകിയതാണ് പോലീസിനെ ചൊടിപ്പിച്ചത്. തുടർ ന്നാണ് ഡോ. പ്രതിഭ സർക്കാരിനെ യും കോടതിയെയും സമീപിച്ചത്.

Hot Topics

Related Articles