കോട്ടയം: കെ.എസ്.ആർ.ടി.സിയിൽ കാറ്റുകൊണ്ട് യാത്ര പോകാൻ വീണ്ടും അവസരം. ജംഗിൾ സഫാരി എന്ന പേരിൽ കോട്ടയത്തു നിന്നാണ് ഭൂതത്താൻകെട്ട് – തട്ടേക്കാട്ട് – പൂയംകുട്ടി – ഇഞ്ചത്തൊട്ടി എന്നിവിടങ്ങളിലേയ്ക്ക് യാത്രയൊരുക്കുന്നത്. 2022 ഏപ്രിൽ 16 മുതൽ ആരംഭിക്കുന്ന യാത്രയ്ക്കുള്ള ബുക്കിംങ് ആരംഭിച്ചിട്ടുണ്ട്. 850 രൂപയാണ് ടിക്കറ്റ് നിരക്ക്.
കോട്ടയം ഡിപ്പോയിൽ നിന്നും രാവിലെ ഏഴരയ്ക്കാണ് യാത്ര പുറപ്പെടുന്നത്. രാത്രി എട്ടിന് തിരികെ വരും. 30 മിനിറ്റ് ഡാം സന്ദർശനവും, ഒരു മണിക്കൂർ ബോട്ടിംങും, 30 മിനിറ്റ് ഇഞ്ചത്തൊട്ടി തൂക്ക്പാലം സന്ദർശനവും യാത്രയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. ഭക്ഷണവും, ബോട്ടിങും ജംഗിൾ സഫാരിയും അടക്കമുള്ള യാത്രയ്ക്ക് 850 രൂപയാണ് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.
കോട്ടയം കെ.എസ്.ആർ.ടി.സിയുടെ -0481 2562908, 9495876723, 8547832580 എന്നീ നമ്പരുകളിൽ ബുക്കിംങിനായി ബന്ധപ്പെടാം.