കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് എട്ട് വെള്ളിയാഴ്ചയും ഒൻപത് ശനിയാഴ്ചയും വൈദ്യുതി മുടങ്ങും. വൈക്കം 110 കെ.വി സബ്സ്റ്റേഷനിൽ അറ്റക്കുറ്റപ്പണി നടക്കുന്നതിന്റെ ഭാഗമായി മാർച്ച് ഒൻപത് ശനിയാഴ്ച പകൽ 09:00 മണി മുതൽ 14:00 മണി വരെ 11 വെള്ളൂർ, പള്ളിക്കവല, അഷ്ടമി, ടെമ്പിൾ, വൈക്കം, തലയോലപ്പറമ്പ്, തലയാഴം, ടൗൺ, ചെമ്പ് എന്നീ ഫീഡിറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പത്താഴക്കുഴി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ മാർച്ച് എട്ട് വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേര० 5.00 മണി വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൃക്കൊടിത്താനം പഞ്ചായത്ത്, കുന്നുംപുറം, പള്ളിപ്പടി, രാജീവ് ഗാന്ധി, സവീന കോൺവെൻറ്, കിളിമല, കാലായി പടി, ലൂക്കാസ്, പുന്നൂച്ചിറ, നാല് കോടി, പുത്തൻകാവ്, കൊല്ലാപുരം, ഉഴത്തിപ്പടി, വെട്ടിയാട് എന്നീ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന സ്ഥലങ്ങളിൽ മാർച്ച് 09 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങും.