കോട്ടയം: പാതി വില അടക്കമുള്ള സാമ്പത്തിക തട്ടിപ്പുകളിൽ കുടുങ്ങുന്ന മലയാളികൾക്ക് ബോധവത്കരണവുമായി ലയൺസ് ഡിസ്ട്രിക്ട് 318 ബി. ഇത്തരത്തിൽ സൈബർ സാമ്പത്തിക തട്ടിപ്പുകളിൽ കുടുങ്ങുന്നവർക്ക് ബോധവത്കരണം നൽകുക എന്ന ലക്ഷ്യത്തോടെ പദ്ധതികൾക്കും തുടക്കമിട്ടു. ഇതിന്റെ ഭാഗമായി സാമ്പത്തിക തട്ടിപ്പുകൾക്ക് എതിരെ ബോധവത്കരണം നടത്തുന്നതിനായി ലയൺസ് 318 ബിയുടെ പബ്ലിക്ക് റിലേഷൻ ഓഫിസർ എം.പി രമേശ്കുമാറിന് ചുമതല നൽകിയിട്ടുണ്ട്.
നിലവിൽ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായി മാറിയ പാതി വില തട്ടിപ്പിൽ നിരവധി പേരാണ് കുടുങ്ങിയത്. പല രാഷ്ട്രീയ നേതാക്കന്മാരും ഇതിൽ പങ്കാളികളാണ് എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. സിഎസ്ആർ ഫണ്ട് ലഭിക്കുകയില്ല എന്നു വ്യക്തമായി മനസിലാക്കിയ ശേഷം പൊതുജനത്തെ കബളിപ്പിക്കുന്നതിനായാണ് ഇവർ തയ്യാറായത്. ഈ സാഹചര്യത്തിലാണ് ഇത്തരം തട്ടിപ്പുകൾക്ക് എതിരെ കൂടുതൽ സജീവമായി പ്രവർത്തിക്കാൻ ലയൺസ് ഡിസ്ട്രിക്ട് 318 ബി തയ്യാറെടുക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിയമാനുസൃതം അല്ലാതെ നടക്കുന്ന ഏത് സാമ്പത്തിക ഇടപാടുകൾക്ക് എതിരെയും ലയൺസ് ഡിസ്ട്രിക്ട് 318 ബി പ്രവർത്തിക്കും. ഇത്തരത്തിൽ നടക്കുന്ന ഏത് പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാലും ലയൺസ് ഡിസ്ട്രിക്ട് ബി ഭാരവാഹികളെ അറിയിക്കാമെന്നു ഡിസ്ട്രിക്ട് ഗവർണർ ആർ.വെങ്കടാചലം അറിയിച്ചു.