കോട്ടയം: കോട്ടയം പൂവൻതുരുത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ പ്രദർശനവും നവംബർ 24 ന് നടക്കും. തിരുഹൃദയ കോളേജ് ഓഫ് നഴ്സിങും എസ്.എച്ച് മെഡിക്കൽ സെന്ററും സംയുക്തമായാണ് പരിപാടി നടത്തുന്നത്. പൂവൻതുരുത്ത് ഗവ.എൽ.പി സ്കൂളിൽ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടക്കുക. ജീവിത ശൈലി രോഗങ്ങൾ പെരുകി വരുന്ന സാഹചര്യത്തിലാണ് ക്യാമ്പ് നടത്തുന്നത്. ഷുഗർ ടെസ്റ്റ്, ബി.പി, കൊളസ്ട്രോൾ, നേത്രപരിശോധന, ക്യാൻസർ സ്ക്രീനിംങ് എന്നീ പരിശോധനകൾ നടക്കും.
Advertisements