തിരുവനന്തപുരം: മലപ്പുറം വെട്ടത്തൂർ പ്രൈമറി ഹെൽത്ത് സെന്ററിൽ .1.32 ലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയ യുഡി ക്ലർക്കിന് ഒരു വർഷം കഠിന തടവും പതിനായിരം രൂപ പിഴയും. കോഴിക്കോട് വിജിലൻസ് കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്.
2006 ലും 2008 ലും മലപ്പുറം ജില്ലയിലെ, ഹവട്ടത്തൂർ പ്രൈമറി ഹെൽത്ത് സെന്ററിലെ യു.ഡി ക്ലോർക്ക് ആയിരുന്ന പി.എസ്.ഗിരിവാസനെയാണ് കോടതി ശിക്ഷിച്ചത്. ഇവിടെ നടത്തിയ ക്രമക്കേടിൽ 1,32,800/ രൂപ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ സാഹചര്യത്തിൽ മലപ്പുറം വിജിലൻസ് യൂണിറ്റ് കേസെടുത്ത ശേഷം അന്വേഷണം നടത്തിയിരുന്നു. ഈ കേസ് അന്വേഷിച്ച് വിജിലൻസ് സംഘം നടത്തിയ രണ്ടു കേസുകളിലാണ് ഇയാളെ ഇപ്പോൾ കുറ്റക്കാരനായി കണ്ടെത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2006 ൽ വെട്ടത്തൂർ പ്രൈമറി ഹെൽത്ത് സെന്ററിൽ ജോലി നോക്കി വരുന്നതിനിടെ അറ്റകുറ്റ പണികൾക്കോയി പഞ്ചായത്ത് അനുവദിച്ച 39,900 രൂപ പെരിന്തൽമണ്ണ അർബ്യൻ കോ- ഓപ്പറററ്റിവ് ബാങ്കിന്റെ മേലാറ്റൂർ ശാഖയിൽ അടയ്ക്കാൻ മെഡിക്കൽ ഓഫിസർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് സ്വന്തം ബാങ്ക് അക്കൗണ്ടിലേയ്ക്കു അടച്ചു വെട്ടിപ്പ് നടത്തുകയായിരുന്നു. 2008 ൽ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാർക്കുള്ള നാഷണൽ റൂറൽ ഹെൽത്ത് മിഷന്റെ ഫണ്ടിൽ നിന്നും സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിന്റെ വെട്ടത്തൂർ ശാഖ മുഖേനെ 92900 രൂപ മാറി എടുത്തതിനും മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു.
മലപ്പുറം വിജിലൻസ് യുണിറ്റ് മുൻ ഡിവൈഎസ്പി ആയിരുന്ന അബ്ദുൽ ഹമീദ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കി ഇദ്ദേഹം തന്നെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കേസിലാണ് കോടതി വിധി പറഞ്ഞത്. വിജിലൻസിന വേണ്ടി പബ്ലിക് േൈറാസികൂട്ടർ ശൈലജൻ ഹാജരായി.