കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 19 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷനിലെ ഫ്ളോറാ ടെക്, അലക്സോ, നിർമ്മിതി കോളനി, സ്പീച്ചിലി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 19-06-2023 തിങ്കളാഴ്ച രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തകിടി, പയ്യപ്പാടി, തോട്ടയ്ക്കാട്, പുളിക്കപ്പടവ്, അമ്പലക്കവല, വട്ടോലി,രാജമറ്റം, നെടുമറ്റം മാടത്താനി, കുരുവിക്കാട്, കൊല്ലംപറമ്പ്, കുന്നത്തുപടി,ചേലമറ്റംപടി ഭാഗങ്ങളിൽ 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള തൂക്കുപാലം, താഴത്തങ്ങാടി , കുമ്മനം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മല്ലികശ്ശേരി, മല്ലികശ്ശേരി ടവർ,ഗ്ലെൻറോക്ക് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 6.00 വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സെൻ്റ് തോമസ് റോഡ്, ഫയർസ്റ്റേഷൻ, പയപ്പാർ, പോളിടെക്നിക്ക്, മുണ്ടാങ്കൽ , ഞൊണ്ടിമാക്കൽ, ചെത്തിമറ്റം, മൂന്നാനി, ഹോളി ഫാമിലി എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അശ്വതിപുരം, സബ് സ്റ്റേഷൻ എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് വർക്ക് ഉള്ളതിനാൽ മുതു കോര ട്രാൻസ് ഫോർമറിൻ്റെ കീഴിൽ8.30 മുതൽ 5 വരെ ഭാഗീകമായി വൈദ്യംതിമുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൽ പരിധിയിൽ നാഗപുരം, ആശ്രമം, മാങ്ങാനം ഹോസ്പിറ്റൽ, മുക്കാട്, മേനാശേരി, താമരശ്ശേരി, യമഹ എന്നി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ 5 മാണി വരെ വൈദ്യുതി മുടങ്ങും.