കോട്ടയം താഴത്തങ്ങാടിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ തീ പിടിച്ച് കത്തി നശിച്ചു; കാർ കത്തിയത് കാർപോർച്ചിൽ നിന്നും പുറത്തിറക്കി സ്റ്റാർട്ട് ചെയ്യുന്നതിനിടെ; വീട് കത്തിനശിക്കാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം

താഴത്തങ്ങാടി: ഏറുപറയിൽ വീടിന്റെ കാർപോർച്ചിൽ നിന്നും പുറത്തിറക്കുന്നതിനിടെ കാർ കത്തി നശിച്ചു. താഴത്തങ്ങാടി അറുപുറ പനംപുന്നയിൽ മാത്യുവിന്റെ കാറാണ് കത്തി നശിച്ചത്. മാത്യുവും ഭാര്യ നീതയും കാറിനുള്ളിലുണ്ടായിരുന്നപ്പോഴാണ് തീ ആളിപ്പടർന്നത്. വീടിന്റെ പോർച്ചിൽ നിന്നും കാർ പുറത്തിറക്കിയതിനാലും, ഇരുവരും കാറിൽ നിന്നും ഇറങ്ങിയതിനാലും ഒഴിവായത് വൻ ദുരന്തം. അഗ്നിരക്ഷാ സേനയെത്തിയാണ് തീ കെടുത്തിയത്.

Advertisements

വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയായിരുന്നു സംഭവം. താഴത്തങ്ങാടി അറുപറയിലെ ഇവരുടെ വീട്ടു മുറ്റത്ത് പോർച്ചിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു കാർ. പുറത്തേയ്ക്ക് പോകുന്നതിനായി മാത്യുവും, നീതയും കാറിൽ കയറുകയായിരുന്നു. പോർച്ചിൽ നിന്നും കാർ മുന്നോട്ട് എടുത്തപ്പോൾ പെട്രോളിന്റെ അതിരൂക്ഷമായ ഗന്ധം അനുഭവപ്പെട്ടു. ഇതേ തുടർന്നു, നീത കാറിൽ നിന്നും പുറത്തിറങ്ങി നോക്കി. ഈ സമയം വാഹനത്തിനുള്ളിൽ പുകമണം അനുഭവപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ മാത്യുവും പുറത്തിറങ്ങി. ഈ സമയം കാർ തനിയെ ലോക്കാകുകയും, തീ ആളിപ്പടരുകയുമായിരുന്നു. നിമിഷ നേരം കൊണ്ട് തീ കാറിനെ വിഴുങ്ങി. തുടർന്ന്. വീട്ടുകാർ കാറിനുള്ളിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. തുടർന്നു അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. കോട്ടയത്തു നിന്നും അഗ്നിരക്ഷാ സേനാ യൂണിറ്റ് സംഘം എത്തിയാണ് തീ കെടുത്തിയത്. അപ്പോഴേയ്ക്കും കാർ പൂർണമായും കത്തി നശിച്ചിരുന്നു.

കാറിനുള്ളിൽ നിന്നുണ്ടായ സ്പാർക്കാണ് തീ പിടിക്കാൻ കാരണമെന്നാണ് ലഭിക്കുന്ന സൂചന. തീ പടരുന്നതിന് തൊട്ടു മുൻപ് പോർച്ചിൽ നിന്നും കാർ ഇറക്കിയത് മൂലം വൻ ദുരന്തമാണ് ഒഴിവായത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.