കോട്ടയം നഗരമധ്യത്തിൽ അംഗപരിമിതനായ ലോട്ടറിക്കച്ചവടക്കാരന്റെ പണം കവർന്നു; ഹരിപ്പാട് സ്വദേശിയായ തട്ടിപ്പുകാരനെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: നഗരമധ്യത്തിൽ അംഗപരിമിതനായ ലോട്ടറിക്കച്ചവടക്കാരനെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റും പണവും തട്ടിയെടുത്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ലോഗോസ് ജംഗ്ഷനിൽ നിന്നും പണവും ലോട്ടറിയും തട്ടിയെടുത്ത കേസിലെ പ്രതിയെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെമ്പാടും തട്ടിപ്പ് നടത്തിയ ഹരിപ്പാട് പള്ളിപ്പാട് തെക്കേക്കര കിഴക്ക് ആർഡിഒ ചിറയിൽ സുരാജി (ശ്യാംകുമാർ – 39) കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റെജോ പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

ജനുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ലോഗോസ് ജംഗ്ഷനിൽ എത്തിയ പ്രതി, ലോട്ടറി കച്ചവടക്കാരനായ അംഗപരിമിതനെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റും പണവും തട്ടിയെടുക്കുകയായിരുന്നു. പ്രതിയുടെ സിസിടിവി ക്യാമറാ ദൃശങ്ങൾ ലഭിച്ച പൊലീസ് സംഘം മുൻപ് സമാന രീതിയിലുള്ള കേസുകളിൽ പ്രതികളായവരുടെ വിശദാംശങ്ങൾ ശേഖരിക്കുകയായിരുന്നു. തുടർന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നു ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശാനുസരണം, ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ ഷിബുക്കുട്ടൻ, എസ്.ഐ റിജു, സിവിൽ പൊലീസ് ഓഫിസർ പ്രതീഷ് രാജ്, ബോബി ജേക്കബ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.വൃദ്ധജനങ്ങളെ തിരഞ്ഞു പിടിച്ചു കബളിപ്പിച്ച് മോഷണം നടത്തുന്നതാണ് ശ്യാംകുമാറിന്റെ ശൈലിയെന്നു പൊലീസ് പറഞ്ഞു. ഇത്തരത്തിൽ തട്ടിപ്പിലൂടെയാണ് പ്രതി ലോട്ടറിക്കച്ചവടക്കാരനെയും കബളിപ്പിച്ചത്. സംഭവത്തിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.