വെച്ചൂര്‍:വെച്ചൂർ പഞ്ചായത്ത് മാലിന്യമുക്തം നവകേരളം പഞ്ചായത്ത്തല ശില്പശാല നടത്തി. വെച്ചൂര്‍ പള്ളി പാരിഷ് ഹാളില്‍ നടന്ന ശില്പശാല പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്‍സി ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എസ്. ബീന,പി.കെ. മണിലാല്‍, എൻ. സുരേഷ്കുമാർ,ബിന്ദു രാജു, സ്വപ്നമനോജ്, ഗീതസോമൻ ,മിനിമോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.മനോജ്കുമാര്‍ പഞ്ചായത്ത് സെക്രട്ടറി വി.എന്‍.റെജിമോന്, അസിസ്റ്റൻ്റ് സെക്രട്ടറി സുധീന്ദ്രബാബു,ക്ലര്‍ക്ക് ബിനു,സനൽ ജോസ്,സോഷ്യല്‍ ഓഡിറ്റ് കണ്‍വീനർ വി. വി.പത്മനാഭന്,ആര് ഡി എസ് എ കോഡിനേറ്റര്‍ അശ്വതി, ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.