കുറവിലങ്ങാട് : ഇലയ്ക്കാട് 156 ാം നമ്പർ എൻ എസ് എസ് കരയോഗം പുതിയ കരയോഗമന്ദിര ഉദ്ഘാടനവും കുടുംബ സംഗമവും കാക്കിനിക്കാട് ദേവസ്വം ഹാളിൽ നടന്നു.. യോഗം എൻ എസ് എസ് മീനച്ചിൽ താലൂക്ക് യൂണിയൻ ചെയർമാൻ മനോജ് ബി നായർ ഉദ്ഘാടനം ചെയ്തു.
Advertisements
കരയോഗം സെക്രട്ടറി സി കെ ആനന്ദകുമാർ ‘കരയോഗം പ്രസിഡൻ്റ് അഡ്വ. എം കെ ഗോപാലകൃഷ്ണൻ നായർ ‘യുണിയൻ സെക്രട്ടറി രതീഷ് കുമാർ എം എസ് .കെ ആർ ശശിധരൻ നായർ ‘ജി ജയകുമാർ ‘ ആർ മധുസൂദനൻ ‘എം കെ സോമശേഖരൻ നായർ എന്നിവർ സംസാരിച്ചു കുറവിലങ്ങാട് ദേവമാതാ കോളേജ മലയാളവിഭാഗം അസി. പ്രൊഫസർ ഡോ മിനി സെബാസ്റ്റ്യൻ കുടുംബം ‘സമൂഹം ‘ എന്നീവിഷയത്തിൽ പ്രഭാഷണം നടത്തി തുടർന്ന് കരയോഗത്തിലെ മുതിർന്ന അംഗങ്ങളെയും ‘വിമുക്ത ഭടൻന്മാരെയും ആദരിക്കലും അംഗങ്ങളുടെ കലാപരിപാടികളും നടന്നു.