കോട്ടയം : പാലായില്‍ സ്വകാര്യ ബസ്സിന് അടിയിലേക്ക് വീണ സ്‌കൂട്ടറില്‍ നിന്നും യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. പാലാ വൈക്കം റൂട്ടില്‍ ആര്‍ വി ജംഗ്ഷനില്‍ ഉച്ചയ്ക്ക് 11:30 യോടെ ആയിരുന്നു അപകടം. മേരിലാന്‍ഡ് സ്വദേശിനി പാലാ മരിയന്‍ ആശുപത്രിയിലെ ജീവനക്കാരി ആഷ് ആണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്
കൊട്ടാരമറ്റം ഭാഗത്തുനിന്നും വന്ന സ്വകാര്യ ബസ് ബൈപാസ് റോഡിലേക്ക് തിരിക്കുമ്പോഴാണ് അപകടമുണ്ടായത്. നാല്‍ക്കവലയായ ആര്‍ വി ജംഗ്ഷനില്‍ സ്വകാര്യ ബസ് ബൈപാസ് റോഡിലേക്ക് തിരിക്കുന്നവരുടെ സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. ബസ്സില്‍ തട്ടിയ സ്‌കൂട്ടര്‍ ബസ്സിന്റെ അടിയിലേക്ക് വീണു. യുവതി ഇടതുവശത്തേക്ക് വീണതിനാല്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടര്‍ പൂര്‍ണമായും ബസിനടിയിലായി. അപകടത്തില്‍ സ്‌കൂട്ടറിന് സാരമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തില്‍ യുവതിയുടെ കാലിന് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ബസ് ബൈപ്പാസ് രോഡില്‍ പാര്‍ക്ക് ചെയ്യാനായി പോകുമ്പോഴാണ് അപകടം എന്ന് പറയുന്നു. പാലാ പോലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു. അതേസമയം ആര്‍ വി ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. റൗണ്ടാണ് ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ കൂടുതല്‍ വലതുവശം ചേര്‍ന്ന് തിരിയുന്നതാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്. ദിശാ സൂചകങ്ങള്‍ ഇല്ല എന്ന പരാതിയും ഉയരുന്നുണ്ട്.