വിവിധ അപകടങ്ങളിൽ ഏഴ് പേർക്ക് പരുക്കേറ്റു

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ ഏഴ് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ കുടുംബാംഗങ്ങൾ പള്ളിക്കത്തോട് സ്വദേശികളായ പി. എസ്. ശ്രീകാന്ത് ( 43 ) അശ്വതി ( 38 ) ശ്രീമാധവ് (8) എന്നിവർക്ക് പരുക്കേറ്റു. ഇന്നലെ രാത്രി കുമാരനല്ലൂരിൽ വച്ചായിരുന്നു അപകടം. തലയോലപ്പറമ്പ് മിഠായിക്കുന്ന് ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വെട്ടിക്കാട്ട് മുക്ക് സ്വദേശി ശിവ ഗണേഷിന് ( 26 ) പരുക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു അപകടം. ഇന്ന് പുലർച്ചെ മുട്ടത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മുട്ടം സ്വദേശി കെ.ജെ. സഖറിയയ്ക്ക് ( 65 ) പരുക്കേറ്റു. കടപ്ലാമറ്റത്ത് വച്ച് ഇന്ന് ഉച്ചകഴിഞ്ഞ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കടപ്ലാമറ്റം സ്വദേശികളായ റോഷി ( 21 ) ഷൈനി ( 52 ) എന്നിവർക്ക് പരുക്കേറ്റു.

Advertisements

Hot Topics

Related Articles