കോട്ടയം : ആചാര സംരക്ഷണ ദിനത്തിൽ ബിജെപി ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ മളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി. തുടർന്ന് ഭാഗവത ഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. ആചാര സംരക്ഷണത്തിനായി ക്ഷേത്രത്തിൽ എത്തിയ വൈക്കം എൻ എസ് എസ് താലൂക്ക് യൂണിയൻ ഭാരവാഹികളെ നേരിൽ കാണുകയും സംസാരിക്കുകയും ചെയ്തു. കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് ഗിരീഷ് കുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് ശ്യാംകുമാർ, മണ്ഡലം സെക്രട്ടറി സഞ്ജീവൻ, ബിജെപി മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ഗോപകുമാർ, കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് വിനോദ്കുമാർ, ജയകുമാർ കപിക്കാട്, ശശീന്ദ്രൻ, അജിമോൻ കാണക്കാരി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.