കോട്ടയം : കോട്ടയം ആർപ്പൂക്കരയിൽ അടഞ്ഞു കിടന്ന വീട്ടിലെ മോഷണം നടത്തിയ ആർപ്പൂക്കര സ്വദേശിയായ പ്രതി പിടിയിൽ. ആർപ്പൂക്കര വില്ലേജിൽ കരിപ്പൂത്തട്ട് ഭാഗത്ത് ഇരുപേരുംപത്തിൽ വീട്ടിൽ ശരത് മോഹനാണ് (20) അറസ്റ്റിലായത്.
ആർപ്പൂക്കര വില്ലേജിൽ കരിപ്പൂത്തട്ട് ഭാഗത്തുള്ള കരിവേലി വീട്ടിൽ അലമാരക്കുള്ളിൽ തടി കൊണ്ടുള്ള പണപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന 45000 രൂപാ വില വരുന്ന സ്വർണ്ണാഭരണങ്ങൾ ആണ് മോഷണം പോയത്.
Advertisements
ഗാന്ധിനഗർ പോലീസിന്റെ അന്വേഷണത്തിൽ ഇരിക്കെ കേസിലെ പ്രതിയായ ശരത്തിനെ മെയ് മൂന്നിന് വൈകിട്ടോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗാന്ധിനഗർ എസ് എച്ച് ഒ ടി ശ്രീജിത്ത് , എസ് ഐ അനുരാജ്, സിവിൽ പൊലീസ് ഓഫിസർമാരായ ലിബിൻ, ശ്രീനിഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് കൃത്യമായ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടിയത്.