പാലാ : ചൊവ്വാഴ്ച്ച രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ രണ്ട് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൂവപ്പള്ളിയിൽ ബൈക്ക് നിർത്തി സംസാരിക്കുന്നതിനിടെ കാർ ഇടിച്ചു കയറി കൂവപ്പള്ളി സ്വദേശിയായ ബൈക്ക് യാത്രികൻ ആകാശിന്( 29) പരുക്കേറ്റു. മുരിക്കുംപുഴയിൽ വച്ച് ബൈക്ക് മണ്ണിൽ കയറി തെന്നി മറിഞ്ഞ് കടപ്പാട്ടൂർ സ്വദേശി എം.ജി.ഗോപുവിനു( 22) പരുക്കേറ്റു.
Advertisements