കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 27 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊറ്റമംഗലം, മൂങ്ങാക്കുഴി,പാനാപ്പള്ളി, തോട്ടുങ്കൽ, ഇടയ്ക്കാട്ടുകുന്ന് ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൈലാത്തുപ്പടി , ആഞ്ഞിലിപ്പടി , പുലിക്കോട്ടുപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെയും കല്ലുകടവ് , പുത്തൻക്കാവ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നെടും കുഴി , ഐക്കുളം , 12-ാം മൈൽ, കേളചന്ദ്ര, ചേർക്കോട്ട് എന്നീ ട്രാൻസ് ഫോറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാലൂർ കാവ്, കുരിശുംമൂട്, കൂടലിൽ, ആൻസ്, കെ എഫ് സി, മടുക്കുംമൂട്, ഇടിമണ്ണിക്കൽ, എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, വണ്ടിപ്പേട്ട, ഗ്രീൻവാലി,പറാൽ പള്ളി, ആറ്റുവാക്കേരി,പറാൽ എസ് എൻ ഡി പി, പാലക്കുളം, കുമരംകേരി, കൊട്ടാരം പിച്ചിമറ്റം, കപ്പുഴക്കേരി എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കുളത്തിങ്കൽ , ആനയിളപ്പ്, സെഞ്ച്വറി സ്റ്റാപ്പിൾ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ അമ്പലവയൽ, മുത്തോലി, പന്തത്തല എന്നീ ഭാഗങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെന്നിമല, പറുതലമറ്റം. കക്കക്കാട്ട് പടി, മഞ്ഞാടി, ചെമ്പൻകുഴി, കിളിമല, ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മലകുന്നം ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സെൻ്റ് തോമസ് റോഡ്, എ ഒ ജോസഫ് റോഡ്, െഞാണ്ടി മാക്കൽ 2nd എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി രാവിലെ 8.00 മുതൽ 4.00 വരെ വൈദ്യുതി മുടങ്ങും. മീനടം ഇല്ലക്‌ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള കങ്ങഴക്കുന്ന്, പമ്പൂർ കവല, കുന്നത്തുപടി ,തെക്കനാട്ട് ട്രാൻസ്ഫോർമറുകളിൽ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പത്താഴക്കുഴി, കടുവാക്കുഴി , എരുമപ്പെട്ടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.