കീച്ചേരി കുലയറ്റിക്കര ശാഖയിൽ സത്യാഗ്രഹ ശതാബ്ദിയും പൊതുയോഗവും നടത്തി 

വൈക്കം : കീച്ചേരി കുലയറ്റിക്കര ശാഖയിൽ സത്യാഗ്രഹ ശതാബ്ദിയും പൊതുയോഗവും എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻനിലെ 1394 കീച്ചേരി കുലയറ്റിക്കര ശാഖയുടെപൊതുയോഗവും വൈക്കം സത്യാഗ്രഹശതബ്ദി സമ്മേളനവും ഗീതാഞ്ജലി ഓഡിറ്റോറിത്തിൽ യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു.

Advertisements

യൂണിയൻ പ്രസിഡൻ്റ്  ഇ ഡി പ്രകാശൻ അവർകൾ അദ്ധ്യക്ഷത വഹിച്ചു.ശാഖ സെക്രട്ടറി  സജേഷ് കുട്ടപ്പൻ റിപ്പോർട്ട്അവതരിപ്പിച്ചു, പ്രസിഡൻ്റ് കെ കെ അജയൻ  സ്വാഗതം ആശംസിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂത്ത് മൂവ് മെൻറിൻ്റെ നേതൃത്വത്തിൽ169ആ മത്ഗുരുജയന്തിആഘോഷങ്ങൾസാമൂചിതമായികൊണ്ടാടുന്നതിനുംജയന്തി ആ ഘോഷങ്ങളുടെ ഭാഗമായി  ഇരുചക്രവാഹനവിളംബരറാലി

ശാഖയിലെ ഒമ്പത് കുടുംബ യൂണിറ്റുകളിലും പര്യടനം നടത്തുന്നതിന് തീരുമാനിച്ചു വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ഘോഷയാത്ര നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി വർണ്ണശബളമായി ആയിരങ്ങളെ  അണിനിരത്തി സമുചിതമായി ആഘോഷമാക്കാൻ തീരുമാനിച്ചു. 

അവിട്ടം നാളിൽ പൂക്കള മത്സരവും കുട്ടികൾക്കായുള്ള വിനോദ കൗതുകമത്സരങ്ങളും നടത്തും.ഘോഷയാത്രയിൽഏറ്റവും അധികം ആളെ പങ്കെടുപ്പിക്കുന്ന യൂണീറ്റിന് എവറോളിംഗ് ട്രോഫിയും ഘോഷയാത്രയിൽ ഏറ്റവും  വർണ്ണ ശമ്പളമായ് പങ്കെടുക്കുന്ന യൂണിറ്റുകൾക്ക് ക്യാഷ് അവാർഡും നൽകുവാനുംഎസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എപ്ലസ്ലഭിച്ചവിദ്യാർത്ഥികളെഅനുമോദിക്കുന്ന തിനും  തീരുമാനിച്ചു.

മഹാസമാധി ദിനമായ കന്നി 5 ന് രാവിലെ മുതൽ പ്രാർത്ഥനയും ഉപവാസവും പ്രഭാഷണവും സംഘടിപ്പിക്കും

യോഗത്തിൽ ശാഖ വൈസ് പ്രസിഡൻ്റ് ഹരിമുരളീധരൻ

യൂണിയൻവനിതാസംഘം പ്രസിഡൻ്റ് ജയ അനിൽയൂത്ത് മൂവ്മെൻറ്കേന്ദ്ര കമ്മറ്റിയംഗം ശ്രീ മനീഷ്

യൂണിയൻ യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ അഭിലാഷ് രാമൻ കുട്ടി

അമ്പിളി ബിജു, സുജര മണൻ, മനോജ്‌ തുടങ്ങിയവർ സംസാരിച്ചു. 

Hot Topics

Related Articles